അമേരിക്കൻ അഭിമാനം ‘ഡിം’ യുക്രൈയിൻ ആകാശത്ത് Fl6-നെ വീഴ്ത്തി റഷ്യ, ഞെട്ടിയവരിൽ ഇസ്രയേലും !

ആണവ കരാറിൽ ഒപ്പിട്ടില്ലങ്കിൽ, ഇറാനിൽ ബോംബിടുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണിയെ, മൂന്നാം ലോക മഹായുദ്ധം വിളിച്ചു വരുത്തുമെന്ന് മുന്നറിയിപ്പ് നൽകിയാണ് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമെർ പുടിൻ തിരിച്ചടിച്ചിരുന്നത്. ഇപ്പോൾ നടക്കുന്ന ഇറാൻ - അമേരിക്ക സമാധാന ചർച്ച പരാജയപ്പെട്ടാൽ, യുദ്ധത്തിന് തയ്യാറാണെന്നാണ് ഇറാനും വ്യക്തമാക്കിയിരിക്കുന്നത്

അമേരിക്കൻ അഭിമാനം ‘ഡിം’ യുക്രൈയിൻ ആകാശത്ത് Fl6-നെ വീഴ്ത്തി റഷ്യ, ഞെട്ടിയവരിൽ ഇസ്രയേലും !
അമേരിക്കൻ അഭിമാനം ‘ഡിം’ യുക്രൈയിൻ ആകാശത്ത് Fl6-നെ വീഴ്ത്തി റഷ്യ, ഞെട്ടിയവരിൽ ഇസ്രയേലും !

മേരിക്കയിൽ നിന്നും ഇസ്രയേൽ വാങ്ങിയ ആധുനിക യുദ്ധവിമാനങ്ങളുടെ കരുത്തിലാണ്, ഇസ്രയേൽ പശ്ചിമേഷ്യയെ മുൾ മുനയിൽ നിർത്തുന്ന ആക്രമണങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഗാസയിൽ അര ലക്ഷത്തോളം പലസ്തീനികളെ കൊന്നൊടുക്കുന്നതിനും, ലെബനനിലും സിറിയയിലും യെമനിലുമെല്ലാം ആക്രമണം നടത്തുന്നതിനും ഇസ്രയേലിന് കരുത്ത് പകരുന്നത്, അമേരിക്കൻ ആയുധങ്ങൾക്കൊപ്പം, എഫ് 16 പോലുള്ള ആധുനിക യുദ്ധവിമാനങ്ങൾ കൂടിയാണ്. ഇസ്രയേലിൻ്റെ മാത്രമല്ല, മറ്റു അമേരിക്കൻ സഖ്യകക്ഷികളുടെയും ആയുധ കലവറയിലെ സുപ്രധാന ആക്രമണക്കാരിയാണ് ഈ എഫ് 16 യുദ്ധവിമാനങ്ങൾ.

ശത്രുക്കൾക്ക് വെടിവെച്ചിടാൻ ഏറെ ബുദ്ധിമുട്ട് നേരിടുന്ന തരത്തിലുള്ള ഒരു ഫൈറ്റർ ജെറ്റാണിത്. മിന്നൽ വേഗത്തിൽ ആക്രമണം നടത്തി അപ്രത്യക്ഷമാകാൻ കഴിവുള്ള ഈ അമേരിക്കൻ യുദ്ധവിമാനങ്ങളുടെ സകല അഹങ്കാരങ്ങളും തകർക്കുന്ന നീക്കമാണ്, റഷ്യ വീണ്ടും ഇപ്പോൾ നടത്തിയിരിക്കുന്നത്.

ഏപ്രിൽ 12 ന് റഷ്യക്ക് എതിരെ ആക്രമണം നടത്താൻ യുക്രൈയിൻ സൈന്യം നിയോഗിച്ച എഫ്-16 യുദ്ധവിമാനമാണ്, റഷ്യ അനായാസം വെടി വെച്ചിട്ടിരിക്കുന്നത്. ഇതോടെ റഷ്യയുമായുള്ള സംഘർഷത്തിൽ നഷ്ടപ്പെട്ട എഫ് 16 യുദ്ധവിമാനങ്ങളുടെ എണ്ണം രണ്ടായി. യുക്രൈയിൻ പ്രസിഡൻ്റ് വോളോഡിമിർ സെലൻസ്കിയും എഫ് 16 തകർക്കപ്പെട്ടത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. യുദ്ധ ദൗത്യത്തിനിടെ കൊല്ലപ്പെട്ടിരിക്കുന്നത് ആകട്ടെ “ക്യാപ്റ്റൻ പാവ്‌ലോ ഇവാനോവ് ” എന്ന യുക്രൈയിനിൻ്റെ ഏറ്റവും മികച്ച പൈലറ്റു കൂടിയാണ്. അമേരിക്കയുടെ വിദഗ്ദ പരിശീലനം ലഭിച്ച ഈ പൈലറ്റിൻ്റെ നഷ്ടവും യുക്രൈയിനെ സംബന്ധിച്ച് ഇരുട്ടടിയാണ്.

Also Read : രാജ്യത്തെ വെട്ടിമുറിക്കാനുള്ള വേദമോതി അമേരിക്ക, യുദ്ധാനന്തരം യുക്രെയ്നും ജർമ്മനിയുടെ വിധി

റഷ്യയ്ക്ക് എതിരെ കുറ്റം ആരോപിച്ച സെലൻസ്കി, ഈ സംഭവം അന്വേഷിക്കാൻ ഒരു ഇന്റർ ഡിപ്പാർട്ട്‌മെന്റൽ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ ഇതുവരെ യുക്രെയിൻ രണ്ട് എഫ്-16 വിമാനങ്ങൾ തകർന്നതായാണ് സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും, മറ്റ് നൂറ് കണക്കിന് യുദ്ധവിമാനങ്ങൾ ഇതിനകം തന്നെ റഷ്യൻ ആക്രമണത്തിൽ തകർക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയും മറ്റ് നാറ്റോ രാജ്യങ്ങളും ആകാശത്ത് സൃഷ്ടിച്ച സുരക്ഷാ കവചങ്ങൾ തകർത്താണ് രണ്ടാമത്തെ എഫ് 16വിമാനവും റഷ്യൻ സേന പൊട്ടിച്ച് കളഞ്ഞിരിക്കുന്നത്. ഒരു എഫ് 16 വിമാനത്തിൻ്റെ അടിസ്ഥാന വില തന്നെ 63 ദശലക്ഷം ഡോളർ വരും.

കഴിഞ്ഞ ഓഗസ്റ്റിൽ, അമേരിക്കൻ നിർമ്മിത വിമാനം ആദ്യമായി രാജ്യത്ത് വിന്യസിച്ചതിന് തൊട്ടുപിന്നാലെയാണ്, ആദ്യത്തേത് നശിപ്പിക്കപ്പെട്ടിരുന്നത്. അതിന്റെ പൈലറ്റ് വ്യക്തമല്ലാത്ത സാഹചര്യത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവവും ഒരു നീണ്ട അന്വേഷണത്തിന് കാരണമായിരുന്നു, ഇതിൻ്റെ യഥാർത്ഥ വസ്തുതയും ഇതുവരെ യുക്രൈയിനോ അമേരിക്കയോ പുറത്തു വിട്ടിട്ടുമില്ല.

Also Read : വാക്കിലും പ്രവൃത്തിയിലും കുടിലത, ജർമ്മനിയുടെ കപട മുഖം പൊളിച്ചടുക്കി ഇറാൻ

റഷ്യയുടെ Su-35 മായി വ്യോമാക്രമണത്തിൽ മത്സരിക്കാൻ, അമേരിക്കയുടെ എഫ് 16 ന് കഴിയില്ലന്നത് ഒരിക്കൽ കൂടി ലോകത്തിനു മുന്നിൽ റഷ്യ തുറന്ന് കാട്ടിയിരിക്കുകയാണ്. ഇതോടെ, ലോക ആയുധ വിപണിയിൽ, എഫ് 16 – ൻ്റെ ഡിമാൻ്റാണ് ഇടിയുന്നത്. എന്നാൽ ഈ വിമാനങ്ങൾ വാങ്ങിക്കൂട്ടിയ അമേരിക്കൻ സഖ്യകക്ഷികളും ഇപ്പോൾ വലിയ ആശങ്കയിലാണുള്ളത്.

എഫ് 16ന് റഷ്യൻ ഫൈറ്റർ ജെറ്റുമായി മത്സരിക്കാൻ പരിമിതിയുണ്ടെന്നാണ്, യുക്രേനിയൻ വ്യോമസേന വക്താവ് യൂറി ഇഗ്നാറ്റ് തന്നെ, മുൻപ് തുറന്ന് പറഞ്ഞിരുന്നത്. ഇതും അമേരിക്കയ്ക്ക് നാണക്കേടുണ്ടാക്കിയിരുന്ന കാര്യമാണ്. ഈ പ്രതികരണം വന്ന് ഒരു മാസത്തിന് ശേഷമാണ് ഇപ്പോൾ രണ്ടാമത്തെ എഫ് 16-ഉം റഷ്യ വെടിവെച്ചിട്ടിരിക്കുന്നത്.

“വ്യോമയുദ്ധത്തിൽ, യുക്രെയ്നിന്റെ കൈവശമുള്ള അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് നേരിട്ട് മത്സരിക്കാൻ കഴിയില്ല. Su-35 താരതമ്യേന പുതിയൊരു ജെറ്റ് ആയതിനാൽ, നമുക്ക് സമഗ്രമായ മറ്റു മാർഗ്ഗം വേണമെന്നാണ് ” ഇഗ്നാറ്റ് തുറന്നടിച്ചിരുന്നത്. യുക്രൈയിൻ്റെ ഈ നിലപാട് തന്നെയാണ് ഇസ്രയേലിനെയും ആശങ്കപ്പെടുത്തുന്നത്.

റഷ്യയുമായി ഏറെ അടുപ്പമുള്ള ഇറാന്, അമേരിക്കൻ ആയുധങ്ങളെയും യുദ്ധവിമാനങ്ങളെയും തകർക്കാനുള്ള സംവിധാനങ്ങൾ, റഷ്യ ഇതിനകം തന്നെ നൽകി കഴിഞ്ഞിട്ടുണ്ടാകുമെന്നാണ്, ഇസ്രയേൽ സംശയിക്കുന്നത്. ആണവ കരാറിൽ ഒപ്പിട്ടില്ലങ്കിൽ, ഇറാനിൽ ബോംബിടുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണിയെ, മൂന്നാം ലോക മഹായുദ്ധം വിളിച്ചു വരുത്തുമെന്ന് മുന്നറിയിപ്പ് നൽകിയാണ് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമെർ പുടിൻ തിരിച്ചടിച്ചിരുന്നത്. ഇപ്പോൾ നടക്കുന്ന ഇറാൻ – അമേരിക്ക സമാധാന ചർച്ച പരാജയപ്പെട്ടാൽ, യുദ്ധത്തിന് തയ്യാറാണെന്നാണ് ഇറാനും വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തിൻ്റെ അഭിമാനം അടിയറവ് വയ്ക്കുന്ന ഒരു ഒത്തു തീർപ്പിനും ഇറാൻ തയ്യാറല്ലെന്നാണ് ആ രാജ്യത്തിൻ്റെ പ്രസിഡൻ്റും വ്യക്തമാക്കിയിരിക്കുന്നത്.

Also Read : അമേരിക്കയ്ക്കും അടിപതറും, അടിക്ക് തിരിച്ചടി നൽകുന്ന നയതന്ത്രജ്ഞൻ മാത്രമല്ല ‘അബ്ബാസ് അരാഗ്ചി’..

ഒമാനിൽ നടന്ന ആദ്യഘട്ട ചർച്ചയും ഇനി നടക്കാനിരിക്കുന്ന രണ്ടാംഘട്ട ചർച്ചയും, റഷ്യയുമായി ആശയവിനിമയം നടത്തിയ ശേഷം മാത്രമാണ് ‘ഇറാൻ നടത്തുന്നതെന്നാണ്, അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ സഖ്യകക്ഷിയായ ഇറാൻ, ആരുടെ മുന്നിലും തലകുനിച്ച് കീഴടങ്ങേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ലന്നതാണ്, റഷ്യയുടെ പ്രഖ്യാപിത നയം. ഇക്കാര്യത്തിൽ ഏതറ്റംവരെയും പോകാനും റഷ്യ തയ്യാറുമാണ്.

അതേസമയം, യുക്രൈയ്ൻ വിഷയത്തിൽ, റഷ്യ തീരുമാനിക്കുന്നതിന് അപ്പുറം ഒരു ധാരണയും നടക്കില്ലന്നാണ് റഷ്യൻ പ്രസിഡൻ്റ് പുടിൻ വ്യക്തമാക്കിയിരിക്കുന്നത്. പിടിച്ചെടുത്ത ഒരു തുണ്ട് ഭൂമി പോലും വിട്ടു നൽകില്ലെന്ന നിലപാട് , ട്രംപിനോടും പുടിൻ വ്യക്തമാക്കിയിട്ടുണ്ട്. യുക്രൈയിൻ്റെ ഊർജ്ജ – അടിസ്ഥാന സൗകര്യങ്ങൾ മാത്രം തൽക്കാലം ആക്രമിക്കില്ലന്ന ഉറപ്പ് മാത്രമാണ്, ട്രംപിന് പുടിൻ നൽകിയിരിക്കുന്നത്. അമേരിക്കയുമായുള്ള ഈ ധാരണ തെറ്റിച്ച് യുക്രൈയ്ൻ നടത്തുന്ന ഏത് ആക്രമണത്തിനും, വലിയ പ്രത്യാക്രമണം തുടർന്നും പ്രതീക്ഷിക്കാമെന്നതാണ് പുടിൻ്റെ നിലപാട്. അതിൻ്റെ പ്രതിഫലനമാണ് എഫ് 16 തകർത്തതിലൂടെ ലോകം ഇപ്പോൾ കണ്ടിരിക്കുന്നത്.

Share Email
Top