അമേരിക്കൻ താത്പര്യം പ്രധാനം! ജെ.ഡി. വാൻസ് പാകിസ്ഥാനിലേക്ക്

1979-ലെ ഇറാൻ വിപ്ലവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും നിർണ്ണായകമായ നയതന്ത്ര നീക്കമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്

അമേരിക്കൻ താത്പര്യം പ്രധാനം! ജെ.ഡി. വാൻസ് പാകിസ്ഥാനിലേക്ക്
അമേരിക്കൻ താത്പര്യം പ്രധാനം! ജെ.ഡി. വാൻസ് പാകിസ്ഥാനിലേക്ക്

ശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ട് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു. 1979-ലെ ഇറാൻ വിപ്ലവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും നിർണ്ണായകമായ നയതന്ത്ര നീക്കമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ യാഥാർത്ഥ്യമാക്കുകയാണ് വാൻസിന്റെയും സംഘത്തിന്റെയും പ്രധാന ലക്ഷ്യം.

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക മാർഗനിർദേശപ്രകാരമാണ് ഈ ദൗത്യം. ചർച്ചകളിൽ അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. “ഇറാൻ തങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചാൽ ചർച്ചകളിൽ നിന്ന് പിന്മാറും,” എന്ന് ജെ.ഡി. വാൻസ് കർശന മുന്നറിയിപ്പ് നൽകി. സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്‌നർ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് അദ്ദേഹത്തോടൊപ്പമുള്ളത്.

Also Read: ലെബനനിലും സമാധാന നീക്കം! പ്രധാനമന്ത്രി നവാഫ് സലാം അമേരിക്കയിലേക്ക്

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ലബനനിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതും ചർച്ചയിലെ പ്രധാന തർക്കവിഷയങ്ങളാണ്. ലബനനിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമാക്കണമെന്ന് ഇറാൻ ആവശ്യപ്പെടുമ്പോൾ, അമേരിക്കയും ഇസ്രായേലും ഇതിനെ എതിർക്കുന്നു. പശ്ചിമേഷ്യയുടെ ഭാവി നിശ്ചയിക്കുന്ന ഈ ചർച്ചകളെ അതീവ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.

Share Email
Top