തീ അണയ്ക്കാൻ ടെക്നോളജിയില്ല, അമേരിക്ക കണ്ട് പഠിക്കണം റഷ്യയെയും ഗൾഫ് രാജ്യങ്ങളെയും…

ലോകത്തെ ഏറ്റവും വലിയ ശക്തികളിലൊന്നായ അമേരിക്ക, കാട്ടുതീക്ക് മുന്നിൽ പതറുമ്പോൾ, ടെക്നോളജി രംഗത്തെ അവരുടെ കഴിവു കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. കൃത്രിമ മഴ പെയ്യിക്കാൻ മാത്രമല്ല, കാട്ടുതീ വ്യാപിക്കുന്നത് തടയുന്നതിലും അമേരിക്കൻ ടെക്നോളജി പരാജയപ്പെട്ടിരിക്കുകയാണ്. ഇത് ലോക രാജ്യങ്ങൾക്ക് മുന്നിൽ അമേരിക്കയുടെ പരിമിതികൾ തുറന്നു കാട്ടുന്നത് കൂടിയാണ്

തീ അണയ്ക്കാൻ ടെക്നോളജിയില്ല, അമേരിക്ക കണ്ട് പഠിക്കണം റഷ്യയെയും ഗൾഫ് രാജ്യങ്ങളെയും…
തീ അണയ്ക്കാൻ ടെക്നോളജിയില്ല, അമേരിക്ക കണ്ട് പഠിക്കണം റഷ്യയെയും ഗൾഫ് രാജ്യങ്ങളെയും…

മേരിക്കൻ രസതന്ത്രജ്‌ഞനും കാലാവസ്ഥ ശാസ്‌ത്രജ്‌ഞനുമായ വിൻസെന്റ് ഷെയ്‌ഫർ ആണ് കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ആദ്യം കണ്ടെത്തിയതെങ്കിലും, ഈ രംഗത്തെ വിദഗ്ദർ ഇപ്പോൾ റഷ്യയും ഗൾഫ് രാജ്യങ്ങളുമാണ്. ഇവർ ഇടയ്ക്കിടെ വൻ തോതിൽ കൃത്രിമ മഴ പെയ്യിക്കാറുമുണ്ട്. എന്നാൽ, ഈ സംഭവം 1946-ൽ കണ്ടു പിടിച്ചിട്ടും, അമേരിക്കയ്ക്ക് ഇപ്പോഴും, അത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണ് അമേരിക്കയെ ഇപ്പോൾ കാട്ടുതീ വിഴുങ്ങി കൊണ്ടിരിക്കുന്നത്.

കാലിഫോർണിയ സംസ്ഥാനത്തെ വിവിധ മേഖലകളെ വിഴുങ്ങിയ അസാധാരണ കാട്ടുതീ, വിതച്ചത് വലിയ നാശമാണ്. നരകത്തെക്കുറിച്ചുള്ള പുരാതന ഭാവനകളെല്ലാം അതേപടി പകർത്തിവെച്ചത് പോലെയാണ് ലോസ് ആഞ്ചലസിൽ നിന്നുള്ള ഇപ്പോഴത്തെ കാഴ്ചകൾ. ആളിക്കത്തിയ തീ, വീടുകളെയും കെട്ടിടങ്ങളെയും പാടെ നശിപ്പിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. ആകാശംമുട്ടെ കറുത്ത പുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളെയെല്ലാം തോൽപ്പിച്ചുകൊണ്ട് ശക്തമായ വരണ്ട കാറ്റ് ആഞ്ഞുവീശിയതും ദുരന്തത്തിൻറെ വ്യാപ്തി വർധിപ്പിച്ചു.

Also Read: 2024 ഏറ്റവും ചൂടേറിയ വർഷം; ഒടുവിൽ ഭയപ്പെട്ടത് സംഭവിക്കുന്നുവോ?

കാട്ടുതീയിൽ നിരവധി പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ആയിരത്തിലധികം കെട്ടിടങ്ങൾ കത്തിയമർന്നു. ഒരു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇറ്റലിയിലേക്കുള്ള സന്ദർശനം റദ്ദാക്കിയ പ്രസിഡൻറ് ജോ ബൈഡൻ, കാലിഫോർണിയയിലെ കാട്ടുതീ ദുരന്തത്തെ മഹാ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി ഒൻപത് വരെ മാത്രം മൊത്തം മുപ്പതിനായിരത്തോളം ഏക്കറാണ് കത്തി നശിച്ചിരിക്കുന്നത്.

Vincent Schaefer

കാലിഫോർണിയയിലെ ആറിടത്താണ് ആദ്യ ഘട്ടത്തിൽ തീ പടർന്ന് പിടിച്ചത്. 15,832 ഏക്കറോളമാണ് ഇവിടെ മാത്രം തീ വിഴുങ്ങിയത്. ഒരു ശതമാനം പോലും തീ അണയ്ക്കാനായില്ല എന്നതാണ് യാഥാർത്ഥ്യം. സാൻ ഗബ്രിയേൽ മലനിരകൾക്ക് കീഴെ ഈറ്റൺ മേഖലയിലാണ് ആദ്യം തീപ്പിടുത്തമുണ്ടായത്. മേഖലയിൽ പതിനായിരത്തി അറുന്നൂറ് ഏക്കറിലധികം തീ പടർന്നു. ആയിരത്തിലധികം കെട്ടിടങ്ങളും നശിച്ചു. അഞ്ച് പേർ കൊല്ലപ്പെട്ടത് ഈ പ്രദേശത്താണ്. നഷ്ടം അമ്പത് ബില്യൺ ഡോളറിലധികമെന്നാണ് പ്രാഥമിക അനുമാനം. സാൻ ഫെർണാഡോയുടെ വടക്ക് ഹർസ്റ്റ് മേഖലയിലും വലിയ തീപ്പിടുത്തമാണ് ഉണ്ടായത്.

Also Read: കടലിലേക്ക് മറഞ്ഞ ‘ടോങ്ക ഹുങ്കാ ഹാപായ്’! കപ്പലിനെ വിഴുങ്ങുന്ന തെമ്മാടി തിരകളും, മരുഭൂമിയായ കടലും…

850 ഏക്കറോളമാണ് ഇവിടെ കത്തിയമർന്നത്. വുഡ്ലി പാർക്കിനോട് ചേർന്നാണ് നാലാമത്തെ തീപിടിത്തമുണ്ടായത്. വെഞ്ച്യൂറ കൗണ്ടിയിലെ ഒലിവാസിലെ തീപ്പിടുത്തമാണ് അഞ്ചാമത്തേത്. ആക്ടൺ പ്രദേശത്തെ ലിഡിയ മേഖലയിലും തീപ്പിടുത്തം ഉണ്ടായി. ഹോളിവുഡ് ഹിൽസിൽ പൊട്ടിപ്പുറപ്പെട്ട സൺസറ്റ് തീപ്പിടുത്തമാണ് പിന്നീടുണ്ടായത്. സെലിബ്രറ്റികളുടെ അടക്കം വാസസ്ഥലങ്ങൾ ഇവിടെ കത്തി നശിച്ചിട്ടുണ്ട്. ചെകുത്താൻ കാറ്റെന്ന് വിളിക്കുന്ന സാൻ്റ അന കാറ്റാണ് കാട്ടുതീകൾക്ക് പിന്നിലെ ശക്തി. തീ അണയ്ക്കാൻ കൂടുതൽ വെള്ളം ഉപയോഗിച്ചതോടെ ലോസ് ആഞ്ചൽസിലെ കുടിവെള്ള വിതരണവും പ്രതിസന്ധിയിലായിട്ടുണ്ട്.

എന്ത് ചെയ്യണമെന്നറിയാതെ അമേരിക്കൻ ഭരണകൂടം പകച്ചിരിക്കുമ്പോൾ, അമേരിക്കൻ ജനതയുടെ ശക്തമായ പ്രതിഷേധത്തെയാണ് ബൈഡൻ ഭരണകൂടം, അവസാന നാളുകളിൽ ഇപ്പോൾ നേരിടുന്നത്. ഒരു ദുരന്ത ഭരണകൂടമായി ഇതിനകം തന്നെ ഈ ഭരണകൂടം മാറി കഴിഞ്ഞിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ശക്തികളിലൊന്നായ അമേരിക്ക, കാട്ടുതീക്ക് മുന്നിൽ പതറുമ്പോൾ, ടെക്നോളജി രംഗത്തെ അവരുടെ കഴിവു കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. കൃത്രിമ മഴ പെയ്യിക്കാൻ മാത്രമല്ല, കാട്ടുതീ വ്യാപിക്കുന്നത് തടയുന്നതിലും അമേരിക്കൻ ടെക്നോളജി പരാജയപ്പെട്ടിരിക്കുകയാണ്. ഇത് ലോക രാജ്യങ്ങൾക്ക് മുന്നിൽ അമേരിക്കയുടെ പരിമിതികൾ തുറന്നു കാട്ടുന്നത് കൂടിയാണ്.

Also Read: കലാപമടങ്ങാതെ മൊസാമ്പിക്, അഭയാർത്ഥി പ്രവാഹത്തിൽ മലാവി

the destructive Palisades Fire in Los Angeles 

വ്യാഴാഴ്ച X-ലൂടെ പ്രതികരിച്ച ഡൊണാൾഡ് ട്രംപ് ജൂനിയർ, ഡെമോക്രാറ്റിൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടം, കാട്ടുതീയോട് എടുത്ത സമീപനത്തെ രൂക്ഷ ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്.

കാലിഫോർണിയയിലെ പ്രതിസന്ധിയുടെ പശ്ചാത്തതലത്തിൽ, എക്‌സിലെ ഉപയോക്താക്കൾ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനെതിരെയും പൊട്ടിത്തെറിച്ചിട്ടുണ്ട്, യുക്രെയ്‌നിന് 500 മില്യൺ ഡോളർ അധിക സൈനിക സഹായം അനുവദിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ബൈന്ധൻ, അമേരിക്കൻ ജനതയുടെ ജീവന് പ്രാധാന്യം നൽകുന്നില്ലേ എന്നാണ്, ഉയർന്ന് വരുന്ന ചോദ്യം.

യുക്രെയിന് ഫയർ ഡിപ്പാർട്ട്‌മെൻ്റുകൾക്ക് ഗിയർ, റെസ്‌ക്യൂ ടൂളുകൾ നൽകിയ ബൈഡൻ ഭരണകൂടം, കാലിഫോർണിയയുടെ സ്വന്തം സേവനങ്ങൾക്ക് മുന്നിൽ മുഖം തിരിച്ചതാണ് വിമർശനത്തിന് കാരണമായിരിക്കുന്നത്. കാട്ടുതീയെ ചെറുക്കുന്നതിനുള്ള എല്ലാ ആവശ്യങ്ങളും നൽകുന്നതിൽ ബൈഡൻ ഭരണകൂടം പരാജയപ്പെട്ടതായി, ഡെമോക്രാറ്റിക്കുകൾക്കിടയിലും അഭിപ്രായമുണ്ട്.

Also Read: സെലെൻസ്കിയെ യുക്രെയ്ൻ ജനതയ്ക്ക് വിശ്വാസമില്ല, യഥാർത്ഥ സംഘർഷം രാജ്യത്തിനകത്ത്

Los Angeles fires burn through 30,000 acres

ലോസ് ഏഞ്ചൽസ് മേയർ കാരെൻ ബാസ്, കഴിഞ്ഞ വർഷം നഗരത്തിൻ്റെ അഗ്നിശമന വകുപ്പിൻ്റെ ബജറ്റ് 17 മില്യൺ ഡോളറിലധികമാണ് വെട്ടിക്കുറച്ചിരുന്നത്, വരാനിരിക്കുന്ന കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച്, വാരാന്ത്യത്തിൽ ആഫ്രിക്കയിലേക്ക് യാത്ര ചെയ്തതിന്, മേയറുടെ രാജി ആവശ്യവും ശക്തമായിട്ടുണ്ട്.

ഇനി എങ്ങനെയാണ് കൃത്രിമ മഴ പെയ്യിക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം

മഴമേഘങ്ങളിൽ സിൽവർ അയോഡൈഡ് വിതച്ച് മേഘത്തിന്റെ ജലസാന്ദ്രത വർധിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രത്യേക വിമാനം ഉപയോഗിച്ചു മേഘങ്ങളിൽ രാസപദാർഥം വിതറിയാണ് മഴ പെയ്യിക്കുക. ഇതിനായി പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലായി മണിക്കൂറുകൾ വിമാനം പറത്തേണ്ടി വരും. വിമാനം, റഡാർ തുടങ്ങി ഇതിനു വേണ്ട സാമഗ്രികൾ പ്രദേശത്ത് എത്തിക്കാനും മറ്റും കോടികളാണ് ചിലവു വരുന്നത്. വിമാനത്തിന്റെ ചിറകുകളിൽ സിൽവർ അയോഡൈഡ് തിരികൾ ഘടിപ്പിച്ച വിമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. റഡാറുകളുടെ സഹായത്താലാണ് മേഘങ്ങളെ കണ്ടെത്തുന്നതും.

കൃത്രിമ മഴ പെയ്യിക്കുന്നതിനായി ഭൂമിയിൽ നിന്ന് 12000 അടി ഉയരത്തിലുള്ള 2000 മീറ്റർ കനവും ആറു കിലോമീറ്റർ നീളവുമുള്ള മേഘങ്ങളാണ് ഉത്തമമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. മഴ പെയ്യിക്കാൻ തിരഞ്ഞെടുത്ത മേഘത്തിന്റെ താപനില മൈനസ് രണ്ടു ഡിഗ്രിക്കും മൈനസ് 14 ഡിഗ്രി സെൽഷ്യസിനും മധ്യേ അയിരിക്കണം. മേഘത്തിലെ വരണ്ട ജലകണികകളെ സാന്ദ്രീഭവിപ്പിക്കാൻ ഗ്ലാഡിയോജനിക് എന്ന ഐസ് ഉണ്ടാക്കുവാൻ സഹായിക്കുന്ന സിൽവർ അയഡിൻ, ഡ്രൈ ഐസ് പ്രൊ വൈൻ എന്ന ദ്രാവക രൂപത്തിലേക്ക് പ്രകൃതി വാതകം, കാർബൺ ഡൈ ഓക്‌സൈഡ് എന്നിവ കലർത്തിയാണ് മഴ പെയ്യിക്കുന്നത്. ഉപ്പ് യൂറിയ , അമോണിയം, നൈട്രേറ്റ് എന്നിവ ക്യാപ്‌സൂൾ രൂപത്തിൽ മേഘങ്ങൾക്കുമേൽ വിതറുമ്പോൾ സംഭവിക്കുന്ന രാസമാറ്റവും മഴ പെയ്യിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്.

Also Read: പുതിയ അമേരിക്കയുമായി ട്രംപ്, വെറും വ്യാമോഹമെന്ന് കാനഡ

‘ക്ലൗഡ് സീഡിങ്’ എന്നും കൃത്രിമ മഴ പെയ്യിക്കുന്ന സാങ്കേതികവിദ്യയ്‌ക്കു പറയും. ധാരാളം മേഘങ്ങളുണ്ടെങ്കിലും മഴ പെയ്യാത്ത അവസ്‌ഥയിലാണ് പ്രധാനമായും ക്ലൗഡ് സീഡിങ് പ്രയോഗിക്കുന്നത്. മേഘപടലങ്ങളിലെ നീരാവി ഘനീഭവിച്ച് ജല തുള്ളികളായി മാറുന്നില്ലെന്നതാണു പ്രശ്‌നം. നീരാവിയെ രാസവസ്‌തുക്കളുടെ സഹായത്തോടെ വെള്ളത്തുള്ളികളാക്കി മാറ്റി കൃത്രിമ മഴ പെയ്യിക്കുകയാണു ചെയ്യുന്നത്. പ്രധാനമായും മൂന്നുഘട്ടമായാണ് ഇതു ചെയ്യുന്നത്.

cloud seeding

ആദ്യമായി ചിതറി അലയുന്ന ചെറുമേഘങ്ങളെ ഒരുമിച്ചുകൂട്ടുന്നു. ഇതിനു ചില രാസവസ്‌തുക്കൾ ഉപയോഗിക്കും. ഒരു നിശ്ചിത പ്രദേശത്തുള്ള മേഘപടലങ്ങളെയെല്ലാം നമുക്കു മഴ പെയ്യിക്കേണ്ട സ്‌ഥലത്തിന്റെ സമീപപ്രദേശങ്ങളിലായി ഒരുമിച്ചുകൂട്ടാമെന്നാണ് ശാസ്‌ത്രജ്‌ഞർ പറയുന്നത്.

അടുത്തതായി വെള്ളത്തുള്ളികൾ രൂപമെടുക്കണം. അതിനായി നീരാവിയുടെ സൂക്ഷ്‌മ കണികകൾ ഒരുമിച്ചുകൂടണം. ചില രാസവസ്‌തുക്കൾ ഈ ഒരുമിച്ചു കൂടലിനു സഹായിക്കും. അങ്ങനെ ആ ചെറു ജലകണങ്ങൾ പറ്റിപ്പിടിക്കാൻ സഹായിക്കുന്ന യൂറിയ, അമോണിയം നൈട്രേറ്റ്, കാൽസ്യം ക്ലോറൈഡ് തുടങ്ങിയ രാസവസ്‌തുക്കൾ വിതറിക്കൊടുക്കും. ഇതിനുചുറ്റുമാണു ജലകണങ്ങൾ രൂപമെടുക്കുക.

Also Read: റഷ്യയെ ചൊറിഞ്ഞ് പണി വാരിക്കൂട്ടി, ഭയപ്പാടിൽ സെലെൻസ്കി

മഴ പെയ്യുന്നതിനാവശ്യമായ വലുപ്പവും ഭാരവുമുള്ള ജലത്തുള്ളികളായി ഈ ചെറു ജലകണങ്ങൾ രൂപം കൊള്ളുകയാണ് ഇനി വേണ്ടത്. ഇതിനായി സിൽവർ അയഡൈഡ്, ഡ്രൈ ഐസ് എന്നീ രാസപദാർഥങ്ങൾ ചേർക്കും. ഇതോടെ ജലകണികകൾക്കു വലുപ്പം കൂടുകയും ഗുരുത്വാകർഷണം മൂലം മഴയായി താഴേക്കുപതിക്കുകയും ചെയ്യുന്നു. റഡാറുകളുടെ സഹായത്താലാണ് ഈ മേഘങ്ങൾ ഏറെയുള്ള പ്രദേശങ്ങൾ കണ്ടെത്തുന്നത്. വിമാനത്തിന്റെ സഹായത്തോടെയോ റോക്കറ്റുപയോഗിച്ചോ മേഘപാളികളിൽ രാസവസ്‌തുക്കൾ വിതറുന്നു.

സിൽവർ അയഡൈഡ് വിതറി മഴ പെയ്യിക്കാവുന്ന തരത്തിലുള്ള മേഘങ്ങൾ കുറവാണെന്നത് ഇതിന്റെയൊരു പോരായ്‌മയാണ്. ചെലവ് വളരെ ഭീമവും. മുടക്കുന്ന തുകയുടെ മൂല്യത്തിനുള്ള മഴ പെയ്യിക്കാൻ ഇപ്പോഴും കഴിയുന്നില്ല. 150 ചതുരശ്ര മീറ്റർ പ്രദേശത്ത് രണ്ടുമണിക്കൂർ മഴ പെയ്യിക്കണമെങ്കിൽ ഉദ്ദേശം 50 കോടി രൂപ വേണമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരു റഷ്യൻ ഏജൻസിയുടെ കണക്ക്.

Also Read: ഇസ്രയേലിന് ഇനി കഷ്ടകാലം, സർവ്വ സന്നാഹവുമായി ഇറാൻ

2050 ആകുമ്പോഴേക്കും ലോകത്ത് ജലത്തിനുള്ള ആവശ്യകത ഇപ്പോഴത്തേതിൽനിന്ന് 55% വർധിക്കും. ജനസംഖ്യാവർധന, നഗരവൽകരണം, ഊർജ, വ്യവസായ, കാർഷികമേഖലകളിൽ വർധിക്കുന്ന ആവശ്യം എന്നിവയാണു കാരണം. കാർഷിക മേഖലയ്ക്കും വൻതോതിൽ ജലം ആവശ്യമായിവരുന്നു. യുഎഇയുടെ മൊത്തം ജല ഉപയോഗത്തിന്റെ 34% കാർഷികമേഖലയിലാണ്. ഗാർഹിക–വ്യാവസായിക ആവശ്യത്തിനു 32%, മരങ്ങൾ വെച്ചുപിടിപ്പിക്കാനും മറ്റുമായി 15% എന്നിങ്ങനെയും വേണ്ടിവരുന്നു. കൃത്രിമമായി മഴ പെയ്യിക്കുന്ന പദ്ധതി പല വികസിത രാജ്യങ്ങളും നടപ്പാക്കുന്നുണ്ട്. മാറുന്ന കാലാവസ്ഥയും പാരിസ്ഥിതിക പ്രശ്നങ്ങളും ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യം കൂട്ടുന്നു.

Also Read: യുക്രെയ്നെ പറ്റിച്ച് അമേരിക്ക, എല്ലാം വെറും വാ​ഗ്ദാനം

കൃഷിയിടങ്ങളിൽ ഈ വെള്ളം ഉപയോഗിക്കുന്നു. ഭൂഗർഭ ജലശേഖരം കുറയുന്നില്ല എന്നതാണു പ്രധാന നേട്ടം. മേൽമണ്ണിലെയും കീഴ്മണ്ണിലെയും വളക്കൂറ് കൂടും. ജൈവവളങ്ങൾ കൂടുതലായി പരീക്ഷിക്കാനുമാകും. കാലാവസ്ഥാനിരീക്ഷണം, ചൂടുകാലത്തും മഴമേഘങ്ങൾ രൂപപ്പെടുത്തുക എന്നിവയിലാണു ജാപ്പനീസ് ശാസ്ത്രസംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏതുസമയത്തും മഴ പെയ്യിക്കാനാകുമെന്നതാണു നേട്ടം. മേഘങ്ങൾ കുറവാണെന്നതും ഉയർന്ന ചെലവുമാണ് പ്രതികൂല ഘടകങ്ങൾ. എന്നാൽ സമ്പത്ത് ചിലവഴിക്കാൻ ഒരു മടിയുമില്ലാത്ത, ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമായിട്ടും, അമേരിക്കയ്ക്ക്… അവരുടെ കാടുകളിൽ നിന്നും പടർന്ന് പിടിച്ച്, നഗരങ്ങളെ ഉൾപ്പെടെ വിഴുങ്ങുന്ന കാട്ടുതീ കെടുത്താൻ എന്തു കൊണ്ടു പറ്റുന്നില്ല എന്നത് ഒരു വലിയ ചോദ്യം തന്നെയാണ്..!

വീഡിയോ കാണാം…

Share Email
Top