അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭീഷണി നേരിടാൻ ആണവ പ്രതിരോധം കൈവരിക്കുകയല്ലാതെ ഇറാന് മറ്റ് മാർഗമില്ലെന്ന് ഇറാന്റെ അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് വ്യക്തമാക്കുന്നു. ഇറാന്റെ സുരക്ഷാ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന ഫാർസ്, സൈനിക നടപടികളിൽ നിന്ന് രക്ഷപ്പെടാനും ഭാവിയിലെ തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനും ആണവായുധം അനിവാര്യമാണെന്ന് വാദിക്കുന്നു.
ഇറാൻ അധിനിവേശത്തിനും വിഭജനത്തിനുമുള്ള സാധ്യതകൾ ഇല്ലാതാക്കാൻ ആണവ പ്രതിരോധം നേടുകയെന്നത് മാത്രമാണ് ഏക പോംവഴി. ആണവായുധം കൈവശമുള്ള അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ അധികാര സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ ആണവ പ്രതിരോധം സഹായിക്കുമെന്നും, ഇത് സംഘർഷത്തിന്റെ വ്യാപ്തി നിയന്ത്രിക്കാൻ വഴിയൊരുക്കുമെന്നും ലേഖനം അവകാശപ്പെടുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (IRGC) അടുത്ത ബന്ധമുള്ള ഏജൻസിയാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ALSO READ; മരണശേഷം ഒരു ജീവിതമുണ്ടോ? ശാസ്ത്രം പറയുന്നത് കേട്ട് ഞെട്ടി ലോകം!
എന്നാൽ, ആണവായുധം നിർമ്മിക്കാൻ പദ്ധതിയില്ലെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ആവർത്തിച്ച് പ്രഖ്യാപിക്കുന്ന നിലപാടിൽ നിന്ന് വലിയൊരു വ്യതിയാനമാണിത്. ആണവായുധങ്ങൾ പിന്തുടരുന്നത് നിരോധിച്ചുകൊണ്ട് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി നേരത്തെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. കൂടാതെ, ഇറാന്റെ ഈ നീക്കം ട്രംപിന്റെ നയങ്ങൾക്കും വെല്ലുവിളിയാണ്.






