മൈസൂർ: ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപമാനിച്ചതിൽ പ്രതിക്ഷേധം ശക്തമാകുന്നു. മൈസൂരുവിൽ ഡോ.ബി.ആർ.അംബേദ്കർ സമരസമിതി ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
രാവിലെ ആറ് മണിമുതൽ വൈകിട്ട് ആറ് വരെയാണ് ബന്ദ്. ദളിത് അനുകൂല സംഘടനകൾ, കർഷക അനുകൂല സംഘടനകൾ, മുസ്ലീം സംഘടനകൾ, ഡ്രൈവർമാരുടെ സംഘടനകൾ, വഴിയോര കച്ചവടക്കാർ എന്നിവർ മൈസൂരു ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ബന്ദിനോട് അനുബന്ധിച്ച് മൈസൂരു നഗര – ഗ്രാമ പ്രദേശങ്ങൾ പൂർണമായും സ്തംഭിപ്പിക്കുമെന്ന് സമരസമിതി മുന്നറിയിപ്പ് നൽകി.
Also Read: ഒടുവിൽ അൻവറിനെ യു.ഡി.എഫാക്കി കേരള പൊലീസ്, പാളിയ അറസ്റ്റിൽ ഇടതുപക്ഷത്തും ഭിന്നാഭിപ്രായം
അതേസമയം നഗരത്തിൽ എല്ലായിടത്തും വൻ പ്രതിഷേധ റാലി സംഘടിപ്പിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. മൈസൂരിലെ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. പ്രതിക്ഷേധ സൂചകമായി തൊഴിലാളികൾ കറുത്ത ബാൻഡ് ധരിച്ച് ജോലിയിൽ പ്രവേശിക്കും. ‘അംബേദ്കര്‍ എന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ കോണ്‍ഗ്രസുകാര്‍ക്ക് സ്വര്‍ഗത്തില്‍ പോകാം എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതിനെതിരെയാണ് ശക്തമായ പ്രതിക്ഷേധം നടക്കുന്നത്.