സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആമസോണിന്റെ ‘ഗ്രേറ്റ് ഫ്രീഡം സെയിൽ 2026’ ഓഗസ്റ്റ് 7 മുതൽ ആരംഭിക്കുന്നു. സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് ടിവികൾ, ഇയർബഡുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് വൻ ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. പ്രധാന സ്മാർട്ട്‌ഫോണുകളുടെ ഓഫർ വിലകൾ ആമസോൺ പുറത്തുവിട്ടിട്ടുണ്ട്.
വൺപ്ലസ് 13എസ് – 57,999 രൂപയിൽ നിന്ന് 49,999 രൂപ
വൺപ്ലസ് നോർഡ് സിഇ 6– 40,999 രൂപയിൽ നിന്ന് 31,999 രൂപ
ഐക്യുഒഒ 15ആർ– 53,999 രൂപയിൽ നിന്ന് 46,999 രൂപ
ഐക്യുഒഒ ഇസഡ്11 ലൈറ്റ് 5ജി – 33,999 രൂപയിൽ നിന്ന് 17,999 രൂപ
Also Read: മുലയൂട്ടിയാൽ തടി കുറയുമെന്ന് കരുതിയോ? ശാസ്ത്രം വിശദീകരിക്കുന്നു
റിയൽമി നാർസോ 100എക്സ് – 31,999 രൂപയിൽ നിന്ന് 19,499 രൂപ
റെഡ്മി എ7 പ്രോ 5ജി – 15,999 രൂപയിൽ നിന്ന് 14,499 രൂപ
ലാവ ബോൾഡ് എൻ2 – 9,999 രൂപയിൽ നിന്ന് 8,499 രൂപ
സാംസങ് ഗാലക്‌സി എം47 5ജി – 30,999 രൂപയിൽ നിന്ന് 25,999 രൂപ
സാംസങ് ഗാലക്‌സി എസ്25 അൾട്രയ്ക്കും പ്രത്യേക ഓഫർ വില ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തുക വെളിപ്പെടുത്തിയിട്ടില്ല. എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കും ഇ.എം.ഐ ഇടപാടുകൾക്കും 10 ശതമാനം തൽക്ഷണ ഡിസ്‌കൗണ്ട്. ആമസോൺ പേ യുപിഐ ഇടപാടുകൾ നടത്തുന്നവർക്ക് 150 അധിക ക്യാഷ്ബാക്ക്. ആമസോൺ പേ ഐ.സി.ഐ.സി.ഐ കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക്. പഴയ ഫോണുകൾ മാറ്റി വാങ്ങുന്നവർക്ക് കൂടുതൽ ഇളവുകൾ ലഭ്യമാണ്.






