അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. ചിത്രം ഏറ്റവും ആഘോഷിക്കുന്നത് ഉത്തരേന്ത്യന്‍ പ്രേക്ഷകരാണ്. ഇപ്പോഴിതാ അല്ലു അര്‍ജുനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചന്‍. അല്ലു തങ്ങളുടെയെല്ലാം പ്രചോദനമാണെന്ന് അമിതാഭ് ബച്ചന്‍ എക്‌സില്‍ കുറിച്ചു.
പുഷ്പ 2 റിലീസിന് മുന്നോടിയായി നടന്ന മുംബൈ പ്രസ് മീറ്റില്‍ ബോളിവുഡില്‍ നിന്നുള്ള നടന്മാരില്‍ ഏറ്റവും പ്രചോദിപ്പിച്ചത് ആരെന്ന ചോദ്യം അല്ലുവിന് നേരെ വന്നിരുന്നു. അത് അമിതാഭ് ബച്ചന്‍ ആണെന്നും അത് എന്തുകൊണ്ടെന്നും അല്ലു മറുപടി പറഞ്ഞിരുന്നു. ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരുന്നു. ഈ വീഡിയോ പങ്കുവച്ചുകൊണ്ടാണ് അമിതാഭ് ബച്ചന്റെ പോസ്റ്റ്.
Also Read: ബോളിവുഡ് ആക്ഷൻ ചിത്രം ‘ഫത്തേ’യുടെ ടീസർ പുറത്തുവന്നു
ഈ വീഡിയോ പങ്കുവച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ആണ് എക്‌സില്‍ അമിതാഭ് ബച്ചന്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു- ‘അല്ലു അര്‍ജുന്‍ ജീ, അങ്ങയുടെ ഉദാരപൂര്‍ണ്ണമായ വാക്കുകള്‍ എന്നെ വിനയാന്വിതനാക്കുന്നു. ഞാന്‍ അര്‍ഹിച്ചതിലും ഏറെയാണ് താങ്കള്‍ നല്‍കിയത്. നിങ്ങളുടെ വര്‍ക്കിന്റെയും പ്രതിഭയുടെയും വലിയ ആരാധകരാണ് ഞങ്ങളെല്ലാം. ഞങ്ങളെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുക. താങ്കളുടെ തുടര്‍ വിജയങ്ങള്‍ക്ക് എന്റെ പ്രാര്‍ത്ഥനകളും ആശംസകളും’, അമിതാഭ് ബച്ചന്‍ കുറിച്ചു.