ഹൈദരാബാദ്: ഇടക്കാല ജാമ്യം ലഭിച്ച നടന്‍ അല്ലു അര്‍ജുന്‍ ഇന്ന് ജയില്‍ മോചിതനാകില്ല. കോടതിയില്‍ നിന്ന് ജഡ്ജി ഒപ്പിട്ട ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെ ജയിലിലെത്താത്തതിനെ തുടര്‍ന്ന് ഇന്ന് ജയില്‍ മോചനം സാധ്യമാകില്ലെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു. നാളെ രാവിലെ കോടതി ഉത്തരവ് വന്നതിന് ശേഷമായിരിക്കും മോചനം.
അല്ലുവിന് ഇന്ന് രാത്രി ജയിലില്‍ കഴിയേണ്ടി വരും. അല്ലു അര്‍ജുന്‍ ഇന്ന് കഴിയുക ചഞ്ചല്‍ഗുഡ ജയിലിലെ ക്ലാസ് വണ്‍ ബാരക്കിലായിരിക്കും. അല്ലു അര്‍ജുനായി ചഞ്ചല്‍ഗുഡ ജയിലിലെ ക്ലാസ് 1 ബാരക്ക് തയ്യാറാക്കി എന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു. വിവരം ലഭിച്ച അല്ലു അര്‍ജുന്റെ അച്ഛന്‍ അല്ലു അരവിന്ദ് തിരികെ വീട്ടിലേക്ക് മടങ്ങി.