പുഷ്പ 2 വിന്‍റെ വിജയാഘോഷം അടുത്തിടെയാണ് നടന്നത്. ഇതില്‍ അല്ലു അര്‍ജുന്‍ ചിത്രത്തിന്‍റെ വിജയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പുഷ്പ 2 ചിത്രം വരുന്നത് അറിഞ്ഞ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച ചിത്രം മാറ്റിയെന്ന കാര്യമാണ് അല്ലു അര്‍ജുന്‍ വിജയാഘോഷത്തിൽ പറഞ്ഞത്.
വിക്കി കൗശലിന്‍റെ അടുത്ത് തന്നെ റിലീസ് ചെയ്യാന്‍ പോകുന്ന ഛാവ എന്ന ചിത്രത്തെക്കുറിച്ച് അല്ലു അര്‍ജുന്‍ പേര് പറയാതെ സൂചിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പുഷ്പ 2 ബോക്‌സ് ഓഫീസില്‍ നന്നായി പോകാന്‍ അതിനൊപ്പം റിലീസ് തീയതി പ്രഖ്യാപിച്ച ചിത്രത്തിന്‍റെ നിർമ്മാതാക്കള്‍ തീയതി മാറ്റിയെന്നും അവരോട് വ്യക്തിപരമായി വിളിച്ച് നന്ദി പറഞ്ഞുവെന്നും അല്ലു അര്‍ജുന്‍ പറഞ്ഞിരുന്നു.
Also Read: പ്രദീപ് രംഗനാഥന്‍ ചിത്രം ‘ഡ്രാഗണി’ന്റെ ട്രെയിലര്‍ പുറത്ത്
വീഡിയോയിൽ അല്ലു അർജുൻ പറയുന്നത് ഇങ്ങനെയാണ് “ഞാൻ ബോളിവുഡിലെ ഒരു ഫിലിംമേക്കറെ വിളിച്ചിരുന്നു. ഞാൻ ബോളിവുഡ് എന്ന വാക്കിന്‍റെ ആരാധകന്‍ അല്ല. ഹിന്ദി സിനിമ എന്ന് പറയാം, അവര്‍ പറഞ്ഞു ഡിസംബര്‍ 6ന് വരേണ്ട ഒരു ചിത്രം മാറ്റിവച്ചുവെന്ന്. ഞാൻ അവരെ വ്യക്തിപരമായി വിളിച്ച് നന്ദി പറഞ്ഞു. അവര്‍ പറഞ്ഞത് ഞങ്ങളും പുഷ്പ ആരാധകരാണ്, അതിനാല്‍ ഇതിന് വഴിയൊരുക്കേണ്ടത് ഞങ്ങളുടെ ചുമതലാണ് എന്നാണ്”.
ഡിസംബർ 6 നാണ് ഈ ചിത്രം റിലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ ഫെബ്രുവരി 14 ന് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഛത്രപതി ശിവാജി മഹാരാജിന്‍റെ മൂത്ത പുത്രനായ ഛത്രപതി സംഭാജി മഹാരാജിന്‍റെ കഥയാണ് ഈ ഹിസ്റ്റോറിക് ചിത്രം പറയുന്നത്. വിക്കി കൗശലിനെ കൂടാതെ, രശ്മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.