ഹൈദരാബാദ്: ‘പുഷ്പ 2’ സിനിമയുടെ റിലീസിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുവിന് ബന്ധമില്ലെന്നും അറസ്റ്റിനെ കുറിച്ച് അറിയില്ലെന്നും ഭർത്താവ് ഭാസ്‌ക്കർ പ്രതികരിച്ചു.
ഡിസംബര്‍ നാലിനാണ് പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിന് സന്ധ്യ തിയേറ്ററിൽ അല്ലു അർജുൻ എത്തുന്നതറിഞ്ഞ് വലിയ തിക്കും തിരക്കുമാണ് തിയേറ്ററിൽ അന്ന് ഉണ്ടായത്. ഇതേത്തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ടാണ് യുവതി മരിച്ചത്. അപകടത്തില്‍ യുവതിയുടെ മകന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഭാസ്‌ക്കർ പ്രതികരിച്ചത്.