കല്‍പ്പാത്തി രഥോത്സവം: പാലക്കാട് താലൂക്കില്‍ ഇന്ന് അവധി

എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

കല്‍പ്പാത്തി രഥോത്സവം: പാലക്കാട് താലൂക്കില്‍ ഇന്ന് അവധി
കല്‍പ്പാത്തി രഥോത്സവം: പാലക്കാട് താലൂക്കില്‍ ഇന്ന് അവധി

പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോട് അനുബന്ധിച്ച പാലക്കാട് താലൂക്കിൽ ഇന്ന് അവധി. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. അതേസമയം, നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കളക്ടർ അറിയിച്ചു.

ഇന്ന് വൈകിട്ട് ആറോടെ കല്‍പ്പാത്തിയിലെ 4 ക്ഷേത്രങ്ങളിലെ 6 രഥങ്ങള്‍ ശ്രീ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നില്‍ സംഗമിക്കും. രാവിലെ ശ്രീലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രത്തില്‍ നിന്ന് കൃഷ്ണ രഥം ഗ്രാമവീഥിയില്‍ പ്രയാണം തുടങ്ങും. ഏകദേശം ഒരേ സമയത്തു തന്നെ ചാത്തപുരം പ്രസന്ന ഗണപതി ക്ഷേത്രത്തിലെ രഥവും ഗ്രാമ വീഥിയില്‍ എത്തും. 4 മണിയോടെ എല്ലാ തേരുകളും ഗ്രാമ വീഥിയില്‍ ഒരു മിച്ചെത്തും. ദേവരഥ സംഗമത്തോട് അനുബന്ധിച്ച് കൽപാത്തിയിൽ ​ഗതാ​ഗത നിയന്ത്രണം ഉണ്ടാകും.

Share Email
Top