തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്ഥാപനമായ അലീഗഢ് മുസ്ലിം സർവകലാശാല മലപ്പുറം സെന്ററിൽ 2025-26 അധ്യയന വർഷത്തേക്കുള്ള പഞ്ചവത്സര ബി.എ എൽഎൽ.ബി കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി ഏഴുവരെ നീട്ടി.
സർവകലാശാല നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുക. അപേക്ഷിക്കാനുള്ള പ്രായപരിധി ഇത്തവണ ഒഴിവാക്കി. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കോഴിക്കോട് പരീക്ഷ കേന്ദ്രത്തിൽ പ്രവേശന പരീക്ഷ എഴുതാം. പ്ലസ് ടു പൂർത്തീകരിച്ചവർക്കും ഈ വർഷം അവസാന പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.amucontrollerexams.com, ഫോൺ: 04933 229299, 9778100801, 9995474788.