അല്‍ ബാഹ ഗവര്‍ണറുടെ കാലാവധി നീട്ടി

വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച രാജകീയ ഉത്തരവ് സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ചത്.

അല്‍ ബാഹ ഗവര്‍ണറുടെ കാലാവധി നീട്ടി
അല്‍ ബാഹ ഗവര്‍ണറുടെ കാലാവധി നീട്ടി

റിയാദ്: അല്‍ ബാഹ ഗവര്‍ണര്‍ അമീര്‍ ഹുസാം ബിന്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസിന്റെ കാലാവധി നീട്ടി. നാല് വര്‍ഷത്തേക്കാമ് കാലാവധി നീട്ടിയത്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച രാജകീയ ഉത്തരവ് സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ചത്. അമീര്‍ ഹുസാം ബിന്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് എട്ട് വര്‍ഷമായി അല്‍ ബാഹ ഗവര്‍ണറായി തുടരുന്നു. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും സര്‍ക്കാരില്‍നിന്നുള്ള ഉദാരമായ പിന്തുണയാല്‍ അധികാരമേറ്റതിനുശേഷം ശ്രദ്ധേയമായ വികസന പുരോഗതിക്കും ഗുണപരമായ നേട്ടങ്ങള്‍ക്കുമാണ് അല്‍ ബാഹ മേഖല സാക്ഷ്യം വഹിച്ചത്.

Also Read: ഇറാൻ-​ഒ​മാ​ൻ മ​​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

എല്ലാ മേഖലകളിലും വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരം, ആരോഗ്യം, വിദ്യാഭ്യാസം, പൊതുസേവനം, സാമ്പത്തിക വികസനം എന്നീ മേഖലകളിലെ നിരവധി പദ്ധതികള്‍ക്ക് മേഖല ഇതിനകം സാക്ഷ്യം വഹിച്ചു. 1981ല്‍ റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റിയില്‍നിന്ന് അമീര്‍ ഹുസാം ബിന്‍ സഊദ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി.

തുടര്‍ന്ന് 1982ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡിപ്ലോമ നേടി. 1985ല്‍ ലണ്ടന്‍ യൂനിവേഴ്സിറ്റിയിലെ ബിര്‍ക്ക് ബെക്ക് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1995ല്‍ ഇതേ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയാണ് അദ്ദേഹം തന്റെ അക്കാദമിക് ജീവിതം അവസാനിപ്പിച്ചത്.

Share Email
Top