”ഒരൊറ്റ ശബ്ദമേ പറയാനുള്ളൂ, വൗ, ഗംഭീര വര്‍ക്ക്’; ‘ബറോസ്’ ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ അക്ഷയ് കുമാര്‍

മോഹന്‍ലാല്‍ സാബിന്റെ വളരെ വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്

”ഒരൊറ്റ ശബ്ദമേ പറയാനുള്ളൂ, വൗ, ഗംഭീര വര്‍ക്ക്’; ‘ബറോസ്’ ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ അക്ഷയ് കുമാര്‍
”ഒരൊറ്റ ശബ്ദമേ പറയാനുള്ളൂ, വൗ, ഗംഭീര വര്‍ക്ക്’; ‘ബറോസ്’ ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ അക്ഷയ് കുമാര്‍

മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസിന്റെ ഹിന്ദി ട്രെയ്‌ലര്‍ ലോഞ്ച് ചെയ്ത് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. മോഹന്‍ലാല്‍ എന്ന നടനോടുള്ള തന്റെ ബഹുമാനം വാക്കുകളില്‍ വ്യക്തമാക്കിക്കൊണ്ടാണ് അക്ഷയ് കുമാര്‍ സംസാരിച്ചത്. മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസ് വര്‍ഷമടക്കം കൃത്യമായി പറയുന്ന അക്ഷയ് കുമാറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിത്തുടങ്ങിയിട്ടുണ്ട്.

‘മോഹന്‍ലാല്‍ സാബിന്റെ വളരെ വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. ആദ്യ സിനിമയില്‍ അങ്ങ് വില്ലന്‍ ആയിരുന്നില്ലേ? 1980 ല്‍ ഇറങ്ങിയ പടം?’, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനെക്കുറിച്ച് അക്ഷയ് ചോദിച്ചു. ‘ആ സിനിമ എനിക്ക് ഓര്‍മ്മയുണ്ട്. പിന്നെ ചിത്രം. അങ്ങയുടെയും എന്റെയും സുഹൃത്ത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം’, ട്രെയ്‌ലര്‍ ലോഞ്ചിന് മുന്‍പ് അക്ഷയ് കുമാര്‍ പറഞ്ഞു.

Also Read: മകനുമായി വഴക്ക്, ചിത്രീകരിച്ച മാധ്യമ പ്രവർത്തകനെ തല്ലി; തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെ കേസ്

ബറോസ് ട്രെയ്‌ലര്‍ കണ്ടതിന് ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു- ‘ഒരൊറ്റ ശബ്ദമേ പറയാനുള്ളൂ. വൗ. ഗംഭീര വര്‍ക്ക് ആണ്. ഒരുപാട് 3 ഡി സിനിമകള്‍ ഞാനും നിങ്ങളും കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇത് (ബറോസ്) ഒരു പ്യുവര്‍ 3 ഡി സിനിമയാണ്. 3 ഡിയില്‍ ചിത്രീകരിച്ചത്. അത് എടുത്തുപറയേണ്ടതാണ്. കുട്ടികള്‍ക്കായുള്ള സിനിമകള്‍ രാജ്യത്ത് വളരെ കുറച്ചേ നിര്‍മ്മിക്കപ്പെടുന്നുള്ളൂ. കുട്ടികളുടെ ഒരു ചിത്രം കാണാന്‍ എന്റെ മകള്‍ക്കൊപ്പം പിവിആറില്‍ എത്തിയപ്പോള്‍ ഇംഗ്ലീഷ് ചിത്രമാണ് ഉണ്ടായിരുന്നത്. ബറോസ് ഒരു ഗംഭീര അനുഭവം ആയിരിക്കും. മകള്‍ ഈ ചിത്രത്തോട് എങ്ങനെയാവും പ്രതികരിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ഞാന്‍. ഈ ചിത്രം ഒരുക്കിയതിന് ഏറെ നന്ദി സാര്‍. ഇത് ഒരുപാട് കുട്ടികള്‍ക്ക് സന്തോഷം പകരും’, വേദി വിടും മുന്‍പ് അക്ഷയ് കുമാര്‍ പറഞ്ഞു.

Share Email
Top