സഞ്ജുവിന് അതിവേഗ പേസർമാർക്ക് മുന്നിൽ മുട്ടിടിക്കുകയാണെന്ന് ഇന്ത്യൻ മുൻതാരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. പന്തിന്റെ വേഗം 140ന് മുകളിലെങ്കിൽ സഞ്ജുവിന് മുട്ടിടിക്കും, റൺസ് നേടാനാകുന്നില്ല. വെറും ശരാശരി ബാറ്റർ മാത്രമെന്ന് ആകാശ് ചോപ്ര പറഞ്ഞു.
‘സഞ്ജുവിന്റെ കാര്യമെടുത്താൽ 140ന് മുകളിൽ വരുന്ന പന്തുകളിൽ അവൻ നന്നായി വെള്ളം കുടിക്കുന്നു. അവൻ ക്രീസിൽ കൂടുതൽ കയറിയും സ്ക്വയർ ലെഗിലേക്ക് തിരിഞ്ഞുമാണ് നിൽക്കുന്നത്. ബൗളർമാർ അതിവേഗ ബൗൺസറുകളെറിഞ്ഞ് ഡീപ്പിൽ ഒരു ഫീൾഡറെയും നിർത്തി അവന് കെണിയൊരുക്കുന്നുണ്ട്. രണ്ടുമത്സരത്തിലും ഏകദേശം സമാന രീതിയിലാണ് സഞ്ജു പുറത്തായത്. പേസും ബൗൺസുമുള്ള പിച്ചിൽ കാര്യമായി ഒന്നും ചെയ്യാനാകാതെ സഞ്ജു പുറത്താകുന്നുവെന്നും ചോപ്ര വിമർശിച്ചു. അദ്യ രണ്ടു മത്സരത്തിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല’ ചോപ്ര വിമർശിച്ചു.