വാര്‍ത്താ സമ്മേളനം വിളിച്ച് എ കെ ആന്റണി

ആന്റണിയുടെ ഭരണകാലത്ത് നടന്ന മുത്തങ്ങ പൊലീസ് അതിക്രമത്തെക്കുറിച്ച് ഭരണപക്ഷത്തെ എംഎല്‍എമാര്‍ ഇന്നലെ പലതവണ പരാമര്‍ശിച്ചിരുന്നു

വാര്‍ത്താ സമ്മേളനം വിളിച്ച് എ കെ ആന്റണി
വാര്‍ത്താ സമ്മേളനം വിളിച്ച് എ കെ ആന്റണി

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനം വിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വൈകീട്ട് അഞ്ച് മണിക്ക് കെപിസിസി ആസ്ഥാനത്ത് വെച്ചാകും വാര്‍ത്താ സമ്മേളനം നടക്കുക. പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നിയമസഭയില്‍ സംസാരിക്കവേ ആന്റണിയുടെ ഭരണകാലത്തെക്കുറിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചിപ്പിച്ചിരുന്നു. ഇതില്‍ ആന്റണി വിശദമായ മറുപടി പറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.

ആന്റണിയുടെ ഭരണകാലത്ത് നടന്ന മുത്തങ്ങ പൊലീസ് അതിക്രമത്തെക്കുറിച്ച് ഭരണപക്ഷത്തെ എംഎല്‍എമാര്‍ ഇന്നലെ പലതവണ പരാമര്‍ശിച്ചിരുന്നു. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിന്റെ അജണ്ട ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കുറഞ്ഞത് 12 വര്‍ഷത്തിന് ശേഷമാണ് ആന്റണി മാധ്യമങ്ങളെ വാര്‍ത്താ സമ്മേളനത്തിനായി ക്ഷണിക്കുന്നത്.

Share Email
Top