ഗിന്നസ് റെക്കോർഡുമായി അജ്മാൻ! 603 വാഹനങ്ങൾ അണിനിരത്തി ദേശീയ ദിനാശംസ

വാഹനങ്ങൾ ഉപയോഗിച്ച് 'ഈദ് അൽ ഇത്തിഹാദ് യുഎഇ 54' എന്ന സന്ദേശമാണ് ഇവിടെ തയ്യാറാക്കിയത്

ഗിന്നസ് റെക്കോർഡുമായി അജ്മാൻ! 603 വാഹനങ്ങൾ അണിനിരത്തി ദേശീയ ദിനാശംസ
ഗിന്നസ് റെക്കോർഡുമായി അജ്മാൻ! 603 വാഹനങ്ങൾ അണിനിരത്തി ദേശീയ ദിനാശംസ

അജ്മാൻ: യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് (ഈദ് അൽ ഇത്തിഹാദ്) ആവേശം പകർന്ന് അജ്മാൻ ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ചു. 603 വാഹനങ്ങൾ അതീവ കൃത്യതയോടെ അണിനിരത്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ആഘോഷ സന്ദേശം ആവിഷ്കരിച്ചത്. വാഹനങ്ങൾ ഉപയോഗിച്ച് ‘ഈദ് അൽ ഇത്തിഹാദ് യുഎഇ 54’ എന്ന സന്ദേശമാണ് ഇവിടെ തയ്യാറാക്കിയത്.

ഡിസംബർ 31-ന് അബുദാബിയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ വെടിക്കെട്ടിനോട് അനുബന്ധിച്ചായിരുന്നു ഈ റെക്കോർഡ് പ്രകടനം. ഈ അവിശ്വസനീയമായ നേട്ടത്തിന് ഗിന്നസ് വിധിനിർണയ സമിതി ഉയർന്ന പ്രശംസ നൽകിയിട്ടുണ്ട്. പരിപാടിയുടെ സംഘാടനത്തിലും, 603 വാഹനങ്ങൾ അണിനിരത്തിയതിലെ കൃത്യതയിലും സമിതി മതിപ്പു രേഖപ്പെടുത്തി. ഇത്രയും വലിയൊരു സന്ദേശം വാഹനങ്ങൾ ഏകോപിപ്പിച്ച് ദൃശ്യപരമായി തയാറാക്കിയത് അദ്ഭുതകരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ലോകോത്തര നിലവാരമുള്ള പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള അജ്മാന്റെ കഴിവിനാണ് ഈ റെക്കോർഡ് അടിവരയിടുന്നത്.

Also Read:യുഎഇ 54-ാമത് ദേശീയ ദിനാഘോഷത്തിൽ…! രാജ്യം ഇന്ന് അവധിയിൽ

ടൂറിസം, കൾച്ചർ ആൻഡ് ഇൻഫർമേഷൻ വകുപ്പ് ചെയർമാൻ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു ഈ ശ്രദ്ധേയമായ പരിപാടി സംഘടിപ്പിച്ചത്. അജ്മാൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി, അജ്മാൻ ഹോൾഡിങ്, റയാത് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായിരുന്നു ഈ റെക്കോർഡ് പ്രകടനം. ദേശീയ ആഘോഷത്തെ വിശിഷ്ടമായ രീതിയിൽ അവതരിപ്പിച്ചതിനും യുഎഇയുടെ നേട്ടങ്ങളിലുള്ള അഭിമാനവും സന്തോഷവും പ്രതിഫലിപ്പിച്ചതിനും ഈ സംരംഭകർക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ ലഭിച്ചു.

Share Email
Top