സൗദിയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ; ഒക്ടോബർ 20 വരെ നിയന്ത്രണം

മേഖലയിലെ സംഘർഷം രൂക്ഷമായതിനെ തുടർന്ന് എയർ ഇന്ത്യയ്ക്ക് പുറമെ ഇൻഡിഗോ, ആകാശ എയർ എന്നീ ഇന്ത്യൻ വിമാനക്കമ്പനികളും സൗദിയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്

സൗദിയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ; ഒക്ടോബർ 20 വരെ നിയന്ത്രണം
സൗദിയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ; ഒക്ടോബർ 20 വരെ നിയന്ത്രണം

ഹൂതി വിമതരുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലായി സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാന സർവീസുകളും ഒക്ടോബർ 20 വരെ താൽക്കാലികമായി നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു. റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ കൗൺസിൽ ശക്തമായി അപലപിച്ചിരുന്നു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും, രാജ്യത്തെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എയർ ഇന്ത്യ എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി. സർവീസുകൾ റദ്ദാക്കിയത് മൂലം യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായും റീഫണ്ട് ചെയ്തു നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മേഖലയിലെ സംഘർഷം രൂക്ഷമായതിനെ തുടർന്ന് എയർ ഇന്ത്യയ്ക്ക് പുറമെ ഇൻഡിഗോ, ആകാശ എയർ എന്നീ ഇന്ത്യൻ വിമാനക്കമ്പനികളും സൗദിയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഇൻഡിഗോയും, റിയാദ്, ജിദ്ദ സർവീസുകൾ ആകാശ എയറുമാണ് തടഞ്ഞുവെച്ചത്.

Share Email
Top