എയർ ഇന്ത്യ വിമാനം വൈകി; കമ്പനിക്കെതിരെ വിമർശനവുമായി ഡേവിഡ് വാർണർ

കാലാവസ്ഥ മോശമായതാണ് വിമാനം വൈകാൻ കാരണമെന്നായിരുന്നു എയർ ഇന്ത്യ അറിയിച്ചത്

എയർ ഇന്ത്യ വിമാനം വൈകി; കമ്പനിക്കെതിരെ വിമർശനവുമായി ഡേവിഡ് വാർണർ
എയർ ഇന്ത്യ വിമാനം വൈകി; കമ്പനിക്കെതിരെ വിമർശനവുമായി ഡേവിഡ് വാർണർ

യർ ഇന്ത്യയെ വിമർശിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. പൈലറ്റില്ലാത്തതിനാൽ എയർ ഇന്ത്യ വിമാനത്തിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നുവെന്നാണ് വാർണർ വിമർശിച്ചത്. കാലാവസ്ഥ മോശമായതാണ് വിമാനം വൈകാൻ കാരണമെന്നായിരുന്നു എയർ ഇന്ത്യ അറിയിച്ചത്.

പൈലറ്റില്ലാത്തതിനാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും വിമാനം എടുത്തില്ല. പൈലറ്റില്ലെങ്കിൽ എന്തിനാണ് നിങ്ങൾ ആളുകളെ വിമാനത്തിൽ കയറ്റുന്നതെന്നും ഡേവിഡ് വാർണർ ചോദിച്ചു. എക്സിലൂടെയായിരുന്നു ഓസ്ട്രേലിയൻ താരത്തിന്റെ വിമർശനം.

Also Read: ബിസിസിഐയുടെ കുടുംബ നിയന്ത്രണത്തെ പിന്തുണച്ച് യുവരാജിന്റെ ഭാര്യ

അതേസമയം ബെംഗളൂരുവിലെ കാലാവസ്ഥ മോശമായതാണ് പ്രശ്നത്തിന് കാരണമായതെന്ന് എയർ ഇന്ത്യ അറിയിച്ചു. നേരത്തെ ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ മോശം കാലാവസ്ഥ മൂലം വൈകുകയായിരുന്നു. ക്ഷമയോടെ കാത്തിരുന്നതിന് യാത്രക്കാരോട് എയർ ഇന്ത്യ നന്ദി പറയുകയും ചെയ്തു.

Share Email
Top