യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; വൈകിയത് അഞ്ചു മണിക്കൂര്‍

യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; വൈകിയത് അഞ്ചു മണിക്കൂര്‍

കുവൈത്ത് സിറ്റി: കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകിയത് അഞ്ചു മണിക്കൂര്‍. ഞായറാഴ്ച ഉച്ചയ്ക്ക് 12.40ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം ആറു മണിക്കാണ് പുറപ്പെട്ടത്. കുറച്ചു വൈകിയാണ് കോഴിക്കോട് നിന്ന് വിമാനം എത്തിയത്. എങ്കിലും രണ്ടു മണിയോടെ യാത്രക്കാരെ വിമാനത്തില്‍ കയറ്റിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞ് വൈകുന്നേരം 6.10ഓടെയാണ് വിമാനം പുറപ്പെട്ടത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകിയതെന്നാണ് അധികൃതര്‍ പറഞ്ഞത്. രാത്രി 8.10ന് കോഴിക്കോട് എത്തേണ്ട വിമാനം കുവൈത്തില്‍ നിന്ന് പുറപ്പെടാന്‍ വൈകിയതോടെ പുലര്‍ച്ചെ ഒരു മണിയോടെയാണ് എ​ത്തി​യ​ത്.

Top