AIBE 19 ഉത്തര കീ ഒബ്ജക്ഷൻ വിൻഡോ ഇന്ന് അടയ്ക്കും

2024ലെ AIBE 19 പരീക്ഷയുടെ ഉത്തരസൂചിക ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) പുറത്തിറക്കി

AIBE 19 ഉത്തര കീ ഒബ്ജക്ഷൻ വിൻഡോ ഇന്ന് അടയ്ക്കും
AIBE 19 ഉത്തര കീ ഒബ്ജക്ഷൻ വിൻഡോ ഇന്ന് അടയ്ക്കും

2024ലെ AIBE 19 പരീക്ഷയുടെ ഉത്തരസൂചിക ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) പുറത്തിറക്കി. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് കീയിലെ ഉത്തരത്തിനെതിരെ എതിർപ്പുകൾ ഉണ്ടെങ്കിൽ BCI യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് എതിർപ്പുകൾ അറിയിക്കാം. ഉദ്യോഗാർത്ഥികളുടെ റോൾ നമ്പറും പാസ്‌വേഡും ഉപയോ​ഗിച്ച് ഉത്തരസൂചിക ആക്‌സസ് ചെയ്യാൻ കഴിയും.

ഇന്ന് അർദ്ധരാത്രി വരെ അപേക്ഷ ജാലകം തുറന്നിരിക്കും. AIBE-19-ൻ്റെ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട് എന്തെങ്കിലും എതിർപ്പുകളുണ്ടെങ്കിൽ, ഒബ്ജക്ഷൻ ട്രാക്കർ വഴി രേഖപ്പെടുത്താം” എന്നാണ് ഔദ്യോഗിക അറിയിപ്പ്.

Also Read: അറിയാം സർവകലാശാല വാർത്തകൾ

AIBE 19-നുള്ള എഴുത്തുപരീക്ഷ 2024 ഡിസംബർ 22-നാണ് നടത്തിയത്. അഖിലേന്ത്യാ ബാർ പരീക്ഷ (AIBE) 19-ൽ ഭരണഘടനാ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം (IPC), കുടുംബ നിയമം, ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ എന്നിവയുൾപ്പെടെ 19 നിയമ വിഷയങ്ങൾ ഉൾക്കൊള്ളുന്ന 100 ചോദ്യങ്ങൾ ഉൾപ്പെട്ടിരുന്നു.

Share Email
Top