ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടുകളും മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഒരു വലിയ ഭാഗമായി മാറിയിരിക്കുകയാണ്. നിര്‍മ്മാണം, ആരോഗ്യ സംരക്ഷണം തുടങ്ങി ഗതാഗതം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വരെ നിര്‍മ്മിത ബുദ്ധി നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. സാങ്കേതികവിദ്യ പുരോഗമിച്ചതോടെ എഐ റോബോട്ടുകളും മനുഷ്യര്‍ക്ക് സമമായി അല്ലെങ്കില്‍ മനുഷ്യനേക്കാള്‍ സമര്‍ഥമായി പ്രവര്‍ത്തിക്കാനും തുടങ്ങിയിരിക്കുന്നു. ഇതോടെ ലോകം തന്നെ ഒരു മാറ്റത്തിന്റെ അതി വേഗപാതയിലാണ്. ഏറ്റവും ഒടുവിലായി കുറ്റവാളികളെ കണ്ടുപിടിക്കാന്‍ ചൈന ഇപ്പോള്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത് എ.ഐ റോബോട്ടിന്റെ ഈ കഴിവുകളെയാണ്. എന്നാല്‍ ഒരു നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ ഇത് എങ്ങനെ സാധ്യമാകും?
ഒരു ഗോളാകൃതിയിലുള്ള പൊലീസ് റോബോട്ടിനെയാണ് ചൈന ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. കരയിലും വെള്ളത്തിലും പൊലീസിനെ സഹായിക്കുന്നതിനാണ് ഈ നൂതന റോബോട്ടിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ പോലീസ് റോബോട്ട് കുറ്റവാളികളെ പിന്തുടരുക മാത്രമല്ല, അവരെ ട്രാക്കുചെയ്യാനും പിടികൂടാനും പോരാടാനും പ്രാപ്തമാണ് എന്നതാണ് ഏറ്റവും വലിയ സവിശേഷത.
Also Read:വഖഫിൽ തട്ടി പ്രതിസന്ധിയിലായി യു.ഡി.എഫ്, നേതൃത്വത്തിൻ്റെ എടുത്ത് ചാട്ടം ദോഷം ചെയ്തു !
പോലീസ് റോബോട്ട്: ഡിസൈനും സവിശേഷതകളും
സെജിയാങ് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഗോളാകൃതിയിലുള്ള ഈ റോബോട്ടിന് 125 കിലോഗ്രാം ഭാരമുണ്ട്, മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും. ഭൂപ്രദേശത്തുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ക്ക് എതിരെയുള്ള പ്രതിരോധത്തിനായും, ഇത്തരം സ്ഥലങ്ങളില്‍ പട്രോളിംഗ് നടത്തുന്നതിനായും ഈ റോബോട്ടിനെ പ്രയോജനപ്പെടുത്താം.
എഐ, നെറ്റ് ഗണ്‍, ടിയര്‍ സ്‌പ്രേ, അക്കോസ്റ്റിക് ഡിസ്‌പേസറുകള്‍ എന്നിങ്ങനെ ഒന്നിലധികം ഉപകരണങ്ങള്‍ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ഈ റോബോട്ടിന് സംഘട്ടനങ്ങള്‍ കൈകാര്യം ചെയ്യാനാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, എ.ഐ അടിസ്ഥാനമാക്കി അവയില്‍ ഘടിപ്പിച്ചിട്ടുള്ള ചെറിയ ബോള്‍ട്ടുകള്‍ക്ക് ‘പ്രദേശത്തെ ചുറ്റുമുള്ള എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ അസാധാരണത്വങ്ങളോ’ കണ്ടെത്താന്‍ കഴിയും എന്നാണ്. പൊലീസിന് അറിയാവുന്ന സ്ഥിരം കുറ്റവാളികളെ കണ്ടെത്താന്‍, അവരുടെ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ എ.ഐ റോബോട്ടുകളില്‍ ഉപയോഗിക്കുന്നു.
Also Read:ബൈഡന്റെ ആ തീരുമാനത്തിനെതിരെ പുടിൻ പ്രതികാരനടപടിയെടുക്കും: റഷ്യയുടെ മുന്നറിയിപ്പ്
തീവ്രവാദ വിരുദ്ധ അഭ്യാസങ്ങള്‍, എമര്‍ജന്‍സി റെസ്‌ക്യൂ, പരിസ്ഥിതി നിരീക്ഷണം, പ്രത്യേകിച്ച് ജലത്തെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും റോബോട്ടിനെ ഉപയോഗിക്കാം. സ്വീഡനിലെ ഉപ്‌സാല സര്‍വകലാശാലയിലെ ഗവേഷണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2017ലാണ് ഈ റോബോട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പൊതു സുരക്ഷ , സുരക്ഷ, വാണിജ്യപരമായ ഉപയോഗം എന്നിവ ലക്ഷ്യമിട്ട് കൂടുതല്‍ ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യ പരീക്ഷിക്കാനും അതിന്റെ നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നുണ്ട്. റോബോട്ടിക്‌സ് സ്ഥാപനമായ ലോഗോണ്‍ ടെക്‌നോളജിയാണ് ആര്‍ടി-ജി എന്ന് പേരിട്ടിരിക്കുന്ന അത്യാധുനിക സ്വയംഭരണ സ്‌ഫെറിക്കല്‍ റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.
കുറ്റകൃത്യങ്ങളില്‍ സംശയിക്കുന്നവരെ സജീവമായി പിന്തുടരാനും പിടികൂടാനും ഈ റോബോട്ടിന് സാധിക്കുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ആര്‍ടി-ജി റോബോട്ടുകള്‍ നഗര തെരുവുകളില്‍ നാവിഗേറ്റ് ചെയ്യുന്നതിന്റെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അവരുടെ ചുറ്റുപാടുകളെ ജാഗ്രതയോടെ നിരീക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Also Read:സിറിയയെ ചൊല്ലി തര്‍ക്കങ്ങളും ചേരിതിരിവും; ഇനി മറ്റൊരു യുദ്ധത്തിന് കളമൊരുങ്ങുമോ?
അതേസമയം പൊലീസ് സേനയെ സഹായിക്കുന്നതിനായി ചൈന വികസിപ്പിച്ചെടുത്ത എഐ റോബോട്ടിന്റെ വരവ് സംബന്ധിച്ച് നെറ്റിസണ്‍സും പ്രതികരിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഭൂരിഭാഗം പേരും ഇത് സംബന്ധിച്ച ആശങ്കകളാണ് പങ്കുവെച്ചിരിക്കുന്നത്. കാരണം ഇതിന് ഒരു ചലിക്കുന്ന നിരീക്ഷണ ക്യാമറ പോലെ പ്രവര്‍ത്തിക്കാനാണ് ഇവയ്ക്ക് കഴിയുകയുള്ളൂവെന്നും യഥാര്‍ത്ഥ ഉപയോഗമൊന്നും സാധ്യമല്ലെന്നും അവര്‍ വാദിക്കുന്നു. ഒരു ഉപയോക്താവ് ഇതിനെ ‘റോഡോകോപ്പ്’ എന്ന് പരാമര്‍ശിച്ചപ്പോള്‍, മറ്റൊരു ഉപയോക്താവ് അതിനെ ‘റോബോട്ട് കോപ്പ്’ എന്നാണ് വിശേഷിപ്പിച്ചത്. ”അത് എന്ത് ചെയ്യാന്‍ പോകുന്നു? കുറ്റവാളിയെ ഉരുട്ടിക്കളിക്കുമോ എന്നാണ് ഒരു ഉപയോക്താവ് ഇതിനെ പരിഹസിച്ചത്.
എ. ഐ. റോബോട്ടുകള്‍ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും, അവയുടെ ഉപയോഗത്തോടൊപ്പം ചില ആശങ്കകളും പ്രശ്‌നങ്ങളും ഉണ്ട്, പ്രത്യേകിച്ച് സുരക്ഷ, തൊഴിലവസരങ്ങള്‍, സ്വകാര്യത തുടങ്ങിയ മേഖലകളില്‍. ആര്‍ക്കും ഒരു റോബോട്ട് പൊതുവായ സുരക്ഷാ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നതിന് എ. ഐ. ഉപയോഗിക്കാന്‍ സാധിക്കുമെന്നു വരുമ്പോള്‍, ചില പ്രധാന ആശങ്കകള്‍ ഉത്ഭവിക്കുന്നു.
Also Read:ആയുധ വിപണിയിൽ കുതിച്ച് ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയും നേട്ടമായതായി റഷ്യൻ മാധ്യമം
അതേസമയം എ.ഐ റോബോട്ടുകള്‍ക്ക് നല്ല വശമെന്ന പോലെ അവയ്ക്ക് ചില ന്യൂനതകളും ഉണ്ട്. എ. ഐ റോബോട്ടുകള്‍ പരിചയപ്പെടുന്ന ആളുകളെ തിരിച്ചറിയുന്നതിന് ഡാറ്റാ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നുവെങ്കില്‍, വ്യക്തിഗത വിവരങ്ങള്‍ സെര്‍വറിലേയ്ക്ക് അയക്കാന്‍ സാധ്യത ഉണ്ടാകും. ഇത് സ്വകാര്യത ലംഘനത്തിന് കാരണമായേക്കും. അതിനാല്‍ വ്യക്തികളുടെ അനുമതി ഇല്ലാതെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
ജീവനക്കാര്‍ക്ക് ഭീഷണി
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴില്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. പൊലീസ് മേഖല, വ്യവസായങ്ങള്‍, നിര്‍മ്മാണ മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം എഐ റോബോട്ടുകള്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അതിനാല്‍ തന്നെ തൊഴിലില്ലായ്മ രൂക്ഷമായി വര്‍ദ്ധിച്ചെന്ന് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: ട്രംപ് വന്നാല്‍ അടിമുടി മാറ്റം; അമേരിക്കയ്ക്ക് ഇനി ‘പുതിയ മുഖം’
മാനുഷിക നിയന്ത്രണത്തിന്റെ കുറവ്
എ. ഐ. റൊബോട്ടുകള്‍ പുറത്തുള്ള തീരുമാനം എടുക്കുമ്പോള്‍, അവര്‍ക്ക് ആവശ്യമായ മാനുഷിക ചിന്താവ്യവസ്ഥ ഇല്ല. ഒരു ക്രിമിനലിനെ കണ്ടെത്തുമ്പോള്‍, എ. ഐ. ഒരു തെറ്റായ നിര്‍ണയം എടുക്കുന്നുവെങ്കില്‍, അതിനൊരുപക്ഷേ മാനുഷിക പരിഗണന ലഭിച്ചെന്നും വരില്ല.
തെറ്റായ തീരുമാനങ്ങള്‍
എ. ഐ. സിസ്റ്റത്തിലെ ഡാറ്റ ചിലപ്പോള്‍ തെറ്റായ തിരിച്ചറിയലുകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇതുവഴി എ. ഐ. റോബോട്ടുകള്‍ കുറ്റവാളിയെ തെറ്റായി തിരിച്ചറിയുകയോ, തെറ്റായി വിശകലനം ചെയ്യുകയോ ചെയ്യാം.
Also Read:ഇസ്രയേൽ അധിനിവേശം സിറിയയിലേക്കും, അമേരിക്കൻ ചേരി തുറന്നുവിട്ട ‘ഭൂതം’ അവരെയും വിഴുങ്ങും
സുരക്ഷാപ്രശ്നങ്ങള്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്ന സ്ഥിതിയിലേക്കു എത്താമെന്നത് കൂടുതല്‍ സങ്കീര്‍ണമായ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതുവഴി സൈബര്‍ ആക്രമണങ്ങള്‍ കൂടിനിടയാക്കാമെന്നും സാങ്കേതിത വിദഗ്ധര്‍ വിലയിരുത്തുന്നു.
അതേസമയം മനുഷ്യന്‍ തീരുമാനം എടുക്കുമ്പോള്‍ അവിടെ അവന്റെ വികാരങ്ങള്‍ക്ക് അല്ലെങ്കില്‍ ഒരു ഹ്യുമാനിറ്റിക്ക് പ്രാധാന്യം കെടുക്കുന്നു. എന്നാല്‍ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സുകള്‍ക്ക് വികാരപരമായ ഒരു തീരുമാനം എടുക്കാനാകില്ലെന്നത് ഏറ്റവും വലിയ ന്യൂനതയാണെന്ന് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാല്‍ തന്നെ ചൈന ഇപ്പോള്‍ വികസിപ്പിച്ച എ.ഐ പൊലീസ് എത്രത്തോളം ഉപകാരപ്രദമാകുമെന്ന് ഒരു ചോദ്യമായി ഉയരുകയാണ്.