എഐ കുതിക്കുന്നു, പക്ഷേ അപകടം മണക്കുന്നു; വേഗം കുറയ്ക്കണമെന്ന് ഭീമന്മാർ, ഞെട്ടിക്കുന്ന റിപ്പോർട്ട്!

വികസന വേഗം കുറയ്ക്കാനും സുരക്ഷ ഉറപ്പാക്കാനും മൂന്നു ഘട്ട പദ്ധതിയാണ് അമോഡെ മുന്നോട്ടുവെച്ചത്

എഐ കുതിക്കുന്നു, പക്ഷേ അപകടം മണക്കുന്നു; വേഗം കുറയ്ക്കണമെന്ന് ഭീമന്മാർ, ഞെട്ടിക്കുന്ന റിപ്പോർട്ട്!
എഐ കുതിക്കുന്നു, പക്ഷേ അപകടം മണക്കുന്നു; വേഗം കുറയ്ക്കണമെന്ന് ഭീമന്മാർ, ഞെട്ടിക്കുന്ന റിപ്പോർട്ട്!

നിർമിത ബുദ്ധി കുതിച്ചുപായും തോറും ദുരുപയോഗ സാധ്യതകളും ഏറുന്നു. എഐ വികസനത്തിന്റെ വേഗം നിയന്ത്രിക്കണമെന്ന ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയുടെ X-പോസ്റ്റും, പിന്നാലെ പുറത്തുവന്ന ആന്ത്രോപ്പിക്കിന്റെ 2026 ത്രെറ്റ് ഇന്റലിജൻസ് റിപ്പോർട്ടും ഈ ആശങ്കകളെ പുതിയൊരു തലത്തിലേക്ക് എത്തിച്ചിരിക്കുന്നു.

വികസന വേഗം കുറയ്ക്കാനും സുരക്ഷ ഉറപ്പാക്കാനും മൂന്നു ഘട്ട പദ്ധതിയാണ് അമോഡെ മുന്നോട്ടുവെച്ചത്. METR പോലുള്ള സ്വതന്ത്ര സുരക്ഷാ വിദഗ്ധർക്ക് കമ്പനികളിൽ ആന്തരിക പ്രവേശനം നൽകുക, ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള കൂട്ടായ്മയിലൂടെ പൊതു മാനദണ്ഡങ്ങൾ ഉണ്ടാക്കുക, ചൈന ഉൾപ്പെടെയുള്ള ആഗോള ശക്തികളുമായി സുരക്ഷാ കാര്യങ്ങളിൽ സഹകരിക്കുക എന്നിവയാണ് അവ. ഈ ആശയത്തിന് ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാന്റെയും ഇലോൺ മസ്‌കിന്റെയും പിന്തുണ ലഭിച്ചിട്ടുണ്ട്.

Also Read:എനിക്ക് 12 ദിവസം പ്രായം, ജോലി തന്ന് രക്ഷിക്കണേ! മനുഷ്യരോട് ഫ്രീലാൻസ് ജോലി ചോദിക്കുന്ന എഐ ഏജന്റുകൾ

എഐയുടെ ദുരുപയോഗം മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകി ആന്ത്രോപിക്കിലെ ഗവേഷകൻ ജേക്കബ് കോക്‌സൺ രാജിവെച്ചതിന് പിന്നാലെയാണ് കമ്പനിയുടെ 2026 ത്രെറ്റ് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നത്. ക്ലോഡ് അടക്കമുള്ള ടൂളുകൾ ഭീകരവാദികൾ ആയുധ നിർമാണത്തിനും ഭരണകൂടങ്ങൾ ജന നിരീക്ഷണത്തിനും ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ ഈ റിപ്പോർട്ടിലുണ്ട്.

എഐ റേസ് ഇപ്പോൾ ‘ആദ്യം പുറത്തിറക്കൽ’ എന്നതിൽ നിന്ന് ‘സുരക്ഷിതമായി നിർത്തൽ’ എന്ന ചിന്തയിലേക്ക് വഴിമാറുകയാണ്. വ്യവസായ ഭീമന്മാരുടെ വാക്കുകൾ പ്രവൃത്തിയിൽ എത്രമാത്രം കാണാനാകും എന്നതാണ് ഇനി പ്രധാനം.

Share Email
Top