കുവൈത്ത്: നിയമലംഘനങ്ങൾ കണ്ടെത്താൻ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ക്യാമറകൾ പ്രവര്‍ത്തനം ആരംഭിച്ചതോടെ പതിനായിരക്കണക്കിന് നിയമ ലംഘനങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് മൊത്തം പൊതുറോഡുകളിൽ 252 ലേറെ എ.ഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 15 ദിവസത്തിനിടെ 18,778 നിയമലംഘനങ്ങളാണ് ഇവ റിപ്പോർട്ട് ചെയതത്.
റോഡ് സുരക്ഷ വർധിപ്പിക്കാനും ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാനും പുതിയ മാർഗമായാണ് എ.ഐ ക്യാമറകൾ സ്ഥാപിച്ചത്. ക്യാമറാ ലൊക്കേഷനുകൾക്ക് സമീപം വേഗത കുറച്ചാലും വേഗത പരിധി ലംഘിക്കുന്ന ഡ്രൈവർമാരെ തിരിച്ചറിയാനും പിഴ ചുമത്താനും എ.ഐ ക്യാമറകള്‍ക്ക് കഴിയും.
Also Read: ഒമാനിൽ ന്യൂനമർദ്ദം; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്
പുതുതായി സ്ഥാപിച്ച ക്യാമറകൾക്ക് ഡ്രൈവറുടെയും മുൻ സീറ്റ് യാത്രക്കാരന്റെയും നിയമ ലംഘനങ്ങൾ നിരീക്ഷിക്കാൻ കഴിയും. ഡ്രൈിങ്ങിനിടെയുള്ള ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, വേഗ പരിധിലംഘനം എന്നിവ ക്യാമറകൾ രേഖപ്പെടുത്തും. തുടർന്ന് നിയമ ലംഘനത്തിന് വാഹന ഉടമക്കെതിരെ നോട്ടീസ് അയക്കുന്നുണ്ടെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിലെ ട്രാഫിക് അവയർനെസ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ വ്യക്തമാക്കി.





