താലി കെട്ടിയതിന് പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് 25കാരനായ നവവരന്‍ മരിച്ചു. കര്‍ണാടകയിലെ ബാഗല്‍കോട്ടിലെ ജാംഖണ്ഡി പട്ടണത്തിലാണ് സംഭവം. മംഗല്യസൂത്രം ‘ കെട്ടിയതിന് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം വരന്‍ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും നിലത്ത് വീഴുകയും ചെയ്തുവെന്ന് വിവാഹത്തിനെത്തിയവര്‍ പറഞ്ഞു. മാതാപിതാക്കള്‍ വരനെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പ്രവീണ്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഫെബ്രുവരിയില്‍, മധ്യപ്രദേശില്‍ ഒരു വിവാഹത്തിനിടെ സംഗീത് ചടങ്ങില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ 23 വയസ്സുള്ള ഒരു സ്ത്രീക്ക് ഹൃദയാഘാതം മൂലം വേദിയില്‍ മരിച്ചിരുന്നു.
താലികെട്ടിയതിന് പിന്നാലെ നവവരന്‍ കുഴഞ്ഞുവീണു മരിച്ചു
മംഗല്യസൂത്രം ' കെട്ടിയതിന് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം വരന്‍ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും നിലത്ത് വീഴുകയും ചെയ്തുവെന്ന് വിവാഹത്തിനെത്തിയവര്‍ പറഞ്ഞു

