മർദനത്തിന് പിന്നാലെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; യുവാവിന് ദാരുണാന്ത്യം, മുൻ കാമുകിയും ഭർത്താവും പിടിയിൽ

യുവാവിനൊപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്

മർദനത്തിന് പിന്നാലെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; യുവാവിന് ദാരുണാന്ത്യം, മുൻ കാമുകിയും ഭർത്താവും പിടിയിൽ
മർദനത്തിന് പിന്നാലെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; യുവാവിന് ദാരുണാന്ത്യം, മുൻ കാമുകിയും ഭർത്താവും പിടിയിൽ

നോയിഡ സെക്ടർ-24 ലെ ചൗര രഘുനാഥ്പൂർ ഗ്രാമത്തിൽ വീടിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി യുവാവ് മരിച്ചു. യുവാവിനൊപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ മുൻ കാമുകി ചഞ്ചൽ റാണയെയും ഭർത്താവ് ഹിതേഷ് റാണയെയും പോലീസ് അറസ്റ്റ് ചെയ്തു. ചഞ്ചലിന്റെ വിവാഹശേഷവും യുവാവുമായുള്ള ബന്ധം തുടർന്നതിലെ തർക്കങ്ങളാണ് സംഘർഷത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക വിവരം.

വിഷയത്തിൽ മാപ്പ് ചോദിക്കാനായി വനിതാ സുഹൃത്തിനൊപ്പം ചഞ്ചലിന്റെ വീട്ടിലെത്തിയതായിരുന്നു യുവാവ്. എന്നാൽ സംസാരത്തിനിടയിൽ പ്രകോപിതരായ ദമ്പതികൾ യുവാവിനെ ഹോക്കി വടികൊണ്ട് ക്രൂരമായി മർദിക്കുകയും തുടർന്ന് ഇരുവരെയും മുറിയിൽ പൂട്ടിയിടുകയും ചെയ്തു. പുലർച്ചെ മൂന്ന് മണിയോടെ മുറിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ താഴേക്ക് ചാടിയത്. നിലവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Share Email
Top