8 വർഷത്തിന് ശേഷം, ഷാജി പാപ്പന് വേണ്ടി താടി വടിച്ച് ജയസൂര്യ! വൈറലായി പുതിയ ലുക്ക്

കത്തനാർ' സിനിമയ്ക്ക് വേണ്ടി താടി നീട്ടി വളർത്തിയിരുന്ന ജയസൂര്യ, ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷമാണ് 'ആട് 3'ക്ക് വേണ്ടി താടി വടിച്ചത്

8 വർഷത്തിന് ശേഷം, ഷാജി പാപ്പന് വേണ്ടി താടി വടിച്ച് ജയസൂര്യ! വൈറലായി പുതിയ ലുക്ക്
8 വർഷത്തിന് ശേഷം, ഷാജി പാപ്പന് വേണ്ടി താടി വടിച്ച് ജയസൂര്യ! വൈറലായി പുതിയ ലുക്ക്

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട്’ എന്ന കോമഡി ചിത്രത്തിലൂടെ ജയസൂര്യ അവതരിപ്പിച്ച ‘ഷാജി പാപ്പൻ’ എന്ന കഥാപാത്രത്തിന് വലിയ ആരാധകരുണ്ടായിരുന്നു. തിയേറ്റർ റിലീസിന് ശേഷം ഡിജിറ്റൽ റിലീസിലൂടെയാണ് ഈ ചിത്രം തരംഗമായത്. ഇതിനെത്തുടർന്ന് സിനിമയ്ക്ക് ഒരു രണ്ടാം ഭാഗവും പുറത്തിറങ്ങി.

ഇപ്പോൾ ‘ആട് 3’യുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച്, എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജയസൂര്യ വീണ്ടും ഷാജി പാപ്പൻ ലുക്കിലേക്ക് മാറിയിരിക്കുന്നു.’കത്തനാർ’ സിനിമയ്ക്ക് വേണ്ടി താടി നീട്ടി വളർത്തിയിരുന്ന ജയസൂര്യ, ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷമാണ് ‘ആട് 3’ക്ക് വേണ്ടി താടി വടിച്ചത്. ഷാജി പാപ്പൻ മോഡിലേക്ക് മാറിയ നടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.

Also Read: ഇത് ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ് മോനേ! ഷറഫുദ്ദീന് മറുപടി നൽകി മോഹൻലാൽ

അതേസമയം ‘ആട് 3’ ഒരു എപ്പിക്-ഫാന്റസി ചിത്രമായിരിക്കുമെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും അദ്ദേഹം തന്നെയാണ്. ജയസൂര്യയെ കൂടാതെ സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.

Share Email
Top