ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്കയുടെ പിന്‍മാറ്റം: എതിര്‍പ്പ് പ്രകടിപ്പിച്ച് ആഫ്രിക്കന്‍ യൂണിയന്‍

കോവിഡ് -19 മഹാമാരിയെ തെറ്റായി കൈകാര്യം ചെയ്തുവെന്നും അടിയന്തരമായി ആവശ്യമായ പരിഷ്‌കാരങ്ങള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ആരോപിച്ചാണ് ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്കയുടെ പിന്‍മാറ്റം

ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്കയുടെ പിന്‍മാറ്റം: എതിര്‍പ്പ് പ്രകടിപ്പിച്ച് ആഫ്രിക്കന്‍ യൂണിയന്‍
ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്കയുടെ പിന്‍മാറ്റം: എതിര്‍പ്പ് പ്രകടിപ്പിച്ച് ആഫ്രിക്കന്‍ യൂണിയന്‍

ലോകാരോഗ്യ സംഘടനയില്‍ (ഡബ്ല്യുഎച്ച്ഒ) നിന്നുള്ള അമേരിക്കയുടെ പിന്‍വാങ്ങലിനെക്കുറിച്ച് പ്രതികരിച്ച് മുതിര്‍ന്ന ആഫ്രിക്കന്‍ യൂണിയന്‍ ഉദ്യോഗസ്ഥന്‍ മൂസ ഫാക്കി മഹമത്ത്. അമേരിക്കയുടെ ഈ പിന്‍മാറ്റത്തില്‍ അദ്ദേഹം ”നിരാശ” പ്രകടിപ്പിക്കുകയും ഭാവി നേതൃത്വത്തെയും ധനസഹായത്തെയും കുറിച്ചുള്ള ആശങ്കകള്‍ പ്രകടിപ്പിക്കുകയും ചെയ്തു.

സ്ഥാപക അംഗമായ യു.എന്‍ ബോഡിയില്‍ നിന്ന് അമേരിക്ക പുറത്തുപോകുന്നത് പുനഃപരിശോധിക്കണമെന്ന് ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷന്‍ ചെയര്‍മാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. ആഗോള പൊതുജനാരോഗ്യ സുരക്ഷ ഒരു പൊതുനന്മയായി ഉറപ്പാക്കുന്നതിനുള്ള ഉത്തരവ് നടപ്പിലാക്കാന്‍ ലോകം ലോകാരോഗ്യ സംഘടനയെ ആശ്രയിച്ചിരിക്കുന്നു എന്നാണ് മഹാമത് പറഞ്ഞത്.

Donald Trump

Also Read: ‘മെലാനിയയ്ക്ക് ഇരുപതാം വാര്‍ഷിക ആശംസകള്‍’: വിവാഹ ചിത്രം പങ്കുവെച്ച് ട്രംപ്

ആഫ്രിക്ക സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ ആദ്യകാല പിന്തുണക്കാരായിരുന്നു അമേരിക്കയെന്നും അദ്ദേഹം കുറിച്ചു. അധികാരമേറ്റയുടന്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അമേരിക്കയെ ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഒഴിവാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചു. കോവിഡ് -19 മഹാമാരിയെ തെറ്റായി കൈകാര്യം ചെയ്തുവെന്നും അടിയന്തരമായി ആവശ്യമായ പരിഷ്‌കാരങ്ങള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ആരോപിച്ചാണ് ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്കയുടെ പിന്‍മാറ്റം. മാത്രമല്ല, ലോകാരോഗ്യ സംഘടനയില്‍ ചില രാജ്യങ്ങള്‍ അനാവശ്യ രാഷ്ട്രീയ സ്വാധീനം ചെലുത്തുന്നുവെന്നും ട്രംപ് ആരോപിക്കുന്നു. ട്രംപിന്റെ ആദ്യ ടേമില്‍, ലോകാരോഗ്യ സംഘടനയില്‍ നിന്ന് പുറത്തുപോകാനുള്ള നടപടികള്‍ അമേരിക്ക ആരംഭിച്ചെങ്കിലും പിന്നീട് വന്ന പ്രസിഡന്റ് ജോ ബൈഡന്‍ തീരുമാനം മാറ്റുകയായിരുന്നു.

1948-ല്‍ സ്ഥാപിതമായ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജനാരോഗ്യ അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിനും ചുമതലപ്പെടുത്തിയിട്ടുള്ള ഒരു യുഎന്‍ ഏജന്‍സിയാണ്. അടുത്തിടെ പൊട്ടിപ്പുറപ്പെട്ട പോക്‌സ്, മാര്‍ബര്‍ഗ് വൈറസുകള്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രതിസന്ധികള്‍ ആഫ്രിക്ക അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍മാറിയിരിക്കുന്നത്.

Share Email
Top