ദോഹ: ഗാസയിലെ വെടിനിർത്തൽ ദൗത്യം വിജയത്തിലെത്തിച്ചതിന് പിന്നാലെ അമേരിക്കയിലും അഫ്ഗാനിലുമുള്ള തടവുകാരുടെ മോചനവും യാഥാർത്ഥമാക്കി ഖത്തറിന്റെ ഇടപെടൽ. അഫ്ഗാനിൽ തടവിലായിരുന്ന രണ്ട് അമേരിക്കൻ പൗരന്മാരും, അമേരിക്കയിൽ തടവിലായിരുന്ന അഫ്ഗാൻ പൗരനുമാണ് മോചിതരായത്.
അമേരിക്കയ്ക്കും അഫ്ഗാനിസ്ഥാനും ഇടയില്‍ കാലങ്ങളായി നടത്തി വരുന്ന മധ്യസ്ഥ ശ്രമങ്ങളാണ് ഫലം കണ്ടത്. ഇരു രാജ്യങ്ങളുമായുണ്ടായിരുന്ന ധാരണ പ്രകാരം മൂന്നു തടവുകാരെ മോചിപ്പിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൂന്നു പേരും സുരക്ഷിതമായി ദോഹയിലെത്തിയതായും ഖത്തര്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തടവുകാരുടെ കൈമാറ്റത്തിന് ഖത്തര്‍ നേരത്തേയും മധ്യസ്ഥത വഹിച്ചിരുന്നു.