തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവത്തില്‍ അഡ്വ. ബെയിലിന്‍ ദാസിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് പൊലീസ്. ശ്യാമിലിയെ ക്രൂരമായി മര്‍ദിച്ചെന്ന് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. മുഖത്തടിച്ച് നിലത്തുവീഴ്ത്തി, എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും മുഖത്തടിച്ചതായും എഫ്‌ഐആര്‍. അഡ്വ. ബെയിലിന്‍ ദാസ് ഒളിവില്‍ തുടരുന്നു.
അതെസമയം വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ വനിതാ അഭിഭാഷകയെ അതിക്രൂരമായ മര്‍ദിച്ച സീനിയര്‍ അഭിഭാഷകനെ സസ്‌പെന്‍ഡ് ചെയ്ത് ബാര്‍ അസോസിയേഷന്‍. മര്‍ദനമേറ്റ അഭിഭാഷകയ്ക്ക് ഒപ്പമാണെന്ന് ബാര്‍ അസോസിയേഷന്‍ അറിയിച്ചു.നിയമപരമായ എല്ലാ സഹായവും യുവതിക്ക് നല്‍കുമെന്നും അസോസിയേഷന്‍ പറഞ്ഞു. ശ്യാമിലി ജസ്റ്റിന്‍ എന്ന അഭിഭാഷകയെ മര്‍ദിച്ച സംഭവത്തിലാണ് മുതിര്‍ന്ന അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ സസ്‌പെന്‍ഡ് ചെയ്തത്.