കേരള ഡിജിറ്റൽ സർവകലാശാലയുടെ വിവിധ എം.ടെക്, എം.എസ്‌സി, എം.ബി.എ, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അത്യാധുനിക സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ കോഴ്‌സുകളിലേക്ക് അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
പ്രധാന കോഴ്‌സുകളും യോഗ്യതയും
എം.ടെക്: കമ്പ്യൂട്ടർ സയൻസ് (AI, സൈബർ സെക്യൂരിറ്റി), ഇലക്ട്രോണിക്സ് (VLSI ഡിസൈൻ) എന്നിവയിൽ ബി.ടെക് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ പി.ജി വേണം. (60% മാർക്ക് നിർബന്ധം).
എം.ബി.എ: റെഗുലർ പ്രോഗ്രാമിന് പുറമെ ജോലി ചെയ്യുന്നവർക്കായി ‘എം.ബി.എ ഫോർ വർക്കിങ് പ്രൊഫഷണൽസ്’ ലഭ്യമാണ്. CAT, KMAT, CMAT തുടങ്ങിയ സ്കോറുകൾ പരിഗണിക്കും.
Also Read: മുംബൈ യൂണിവേഴ്സിറ്റി യു.ജി അഡ്മിഷൻ 2026; അപേക്ഷകൾ ക്ഷണിച്ചു
എം.എസ്‌സി: ഡേറ്റ സയൻസ്, അപ്ലൈഡ് ഫിസിക്സ്, ഇലക്ട്രോണിക്സ് തുടങ്ങി വിവിധ വിഷയങ്ങളിൽ 2 വർഷ, 1 വർഷ പ്രോഗ്രാമുകളുണ്ട്.
പിഎച്ച്.ഡി: കമ്പ്യൂട്ടർ സയൻസ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ് തുടങ്ങി വിവിധ സ്കൂളുകൾക്ക് കീഴിൽ റെഗുലർ/പാർട്ട് ടൈം ഗവേഷണത്തിന് അവസരം.
പ്രവേശന പരീക്ഷ
ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഡിജിറ്റൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റ് (DUAT) ജൂൺ ഒന്നിന് നടക്കും. 60 മാർക്കിന്റെ പരീക്ഷയിൽ നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും.
അപേക്ഷാ വിവരങ്ങൾ
അവസാന തീയതി: മെയ് 17, 2026
വെബ്‌സൈറ്റ്: duk.ac.in/admission/apply
ഫീസ്: DUAT പരീക്ഷയ്ക്ക് 750 രൂപ (SC/ST/PH വിഭാഗത്തിന് 375 രൂപ). പിഎച്ച്.ഡി അപേക്ഷയ്ക്ക് 1500 രൂപ.






