കൊച്ചി: ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായ എറണാകുളം- അങ്കമാലി അതിരൂപതയില്‍ വീണ്ടും അധികാര കൈമാറ്റം.ആര്‍ച്ച് ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവി ഒഴിഞ്ഞതിന് പിന്നാലെയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് വികാരിയായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ നിയമിച്ചത്. മാര്‍പാപ്പയാണ് പാംപ്ലാനിയെ നിയമിച്ചത്.
ചില ആരോഗ്യ കാരണങ്ങളാല്‍ ബോസ്‌കോ പുത്തൂര്‍ സെപ്റ്റംബറില്‍ രാജി സമര്‍പ്പിച്ചിരുന്നു.അദ്ദേഹത്തിന്റെ രാജി മാര്‍പാപ്പ സ്വീകരിച്ചു. അഡ്മിനിസ്ട്രേറ്റര്‍ ഭരണവും അഡ്മിനിസ്ട്രേറ്ററുടെ നിയമനവും സംബന്ധിച്ച പ്രശ്നങ്ങള്‍ അതിരൂപതയില്‍ തര്‍ക്കത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ഭരണം അവസാനിപ്പിച്ചത്. വിമത വിഭാഗത്തെക്കൂടി വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കാന്‍ പാംപ്ലാനിക്ക് കഴിയുമെന്നാണ് സഭയുടെ വിലയിരുത്തല്‍.