‘യദുവിനെതിരായ പരാതിയില്‍ ഗതാഗതമന്ത്രി പിന്തുണയറിച്ചു’: റോഷ്ന

‘യദുവിനെതിരായ പരാതിയില്‍ ഗതാഗതമന്ത്രി പിന്തുണയറിച്ചു’: റോഷ്ന

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ പരാതിയില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പിന്തുണയറിച്ചെന്ന് നടി റോഷ്ന. ഫോണില്‍ വിളിച്ച് ഗതാഗത മന്ത്രി പിന്തുണ അറിയിച്ചു. തനിക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും റോഷ്ന പറഞ്ഞു. വിഷയത്തിലേക്ക് മനപൂര്‍വം എടുത്തുചാടുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി പറഞ്ഞു. പരാമര്‍ശത്തില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞതിലാണ് വിളിച്ചതെന്നും മന്ത്രി പറഞ്ഞുവെന്നും റോഷ്ന വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ താന്‍ നടത്തിയ ആരോപണം ശരിയെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതികരിച്ച് നടി റോഷ്‌ന റോയ്. താന്‍ പറഞ്ഞത് സത്യമാണ് എന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് റോഷ്‌ന ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ജൂണ്‍ 18ന് തിരുവനന്തപുരം ഡിപ്പോയില്‍നിന്നു വഴിക്കടവിലേക്ക് യാത്ര തിരിച്ച ബസ് 19 നാണ് മടങ്ങിയത്. അന്ന് താന്‍ അപമാനിക്കപ്പെട്ട സംഭവം റോഷ്ന സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് നടി നേരിടേണ്ടി വന്നത്.

Top