തുറന്നടിച്ച് റോഷ്‌ന

തുറന്നടിച്ച് റോഷ്‌ന

കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിനെതിരെ ഗതാഗതവകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നടി റോഷ്‌ന ആൻ റോയി. തനിക്ക് നേരെ നടന്ന അതിക്രമങ്ങൾ സംഭവസ്ഥലത്ത് വച്ച് തന്നെ ചൂണ്ടിക്കാട്ടിയ എം.വി.ഡിയുടെ മൊഴി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രേരിതമായി നടക്കുന്ന വിവാദങ്ങളെയും റോഷ്ന ശക്തമായി അപലപിച്ചു. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അരിവാൾ ചിഹ്നം കണ്ടത് പ്രശ്നമാക്കുന്നവർ, രാഹുൽ ഗാന്ധിയുടെ ഫോട്ടോ ഷെയർ ചെയ്തത് കണ്ടില്ലേ എന്നാണ് അവർ ചോദിക്കുന്നത്. ഇത്തവണ വോട്ട് ചെയ്യാൻ പോലും പോകാത്ത തനിക്ക് ഒരു രാഷ്ട്രീയവും ഇല്ലന്നും express kerala-യ്ക്ക് നൽകിയ പ്രതികരണത്തിൽ നടി വ്യക്തമാക്കി. (വീഡിയോ കാണുക)

Top