‘എന്താണ് കാണുന്നതെന്ന് എനിക്കിപ്പോള്‍ വിശ്വസിക്കാനാകുന്നില്ല’; രശ്മിക മന്ദാന

അന്ന് നടന്ന സംഭവം നിര്‍ഭാഗ്യകരവും അങ്ങേയറ്റം ദുഃഖകരവും അപ്രതീക്ഷിതവും ആയിരുന്നു

‘എന്താണ് കാണുന്നതെന്ന് എനിക്കിപ്പോള്‍ വിശ്വസിക്കാനാകുന്നില്ല’; രശ്മിക മന്ദാന
‘എന്താണ് കാണുന്നതെന്ന് എനിക്കിപ്പോള്‍ വിശ്വസിക്കാനാകുന്നില്ല’; രശ്മിക മന്ദാന

ല്ലു അര്‍ജുന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടി രശ്മിക മന്ദാന. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനാകില്ല. സംഭവം ഹൃദയഭേദകമാണെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ രശ്മിക മന്ദാന കുറിച്ചു.

‘എന്താണ് കാണുന്നതെന്ന് എനിക്കിപ്പോള്‍ വിശ്വസിക്കാനാകുന്നില്ല. അന്ന് നടന്ന സംഭവം നിര്‍ഭാഗ്യകരവും അങ്ങേയറ്റം ദുഃഖകരവും അപ്രതീക്ഷിതവും ആയിരുന്നു. എന്നിട്ടും ഇക്കാര്യത്തില്‍ ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്തുന്നത് നിരാശാജനകമാണ്. ഈ സാഹചര്യം അവിശ്വസനീയവും ഹൃദയഭേദകവുമാണ്’ എന്നായിരുന്നു രശ്മികയുടെ കുറിപ്പ്.

Share Email
Top