യൂട്യൂബ് വീഡിയോ കണ്ടു പഠിച്ചു, നടി രന്യ റാവു സ്വർണ്ണം ഒളിപ്പിച്ചത് അതിവിദഗ്ദ്ധമായി

സ്വർണക്കടത്തു കാരിയർ ആക്കിയ വ്യക്തിയുടെ ഐഡന്റിറ്റി പോലും തനിക്ക് അറിയില്ലെന്ന് ആവർത്തിച്ച് അവകാശപ്പെട്ട് നടി

യൂട്യൂബ് വീഡിയോ കണ്ടു പഠിച്ചു, നടി രന്യ റാവു സ്വർണ്ണം ഒളിപ്പിച്ചത് അതിവിദഗ്ദ്ധമായി
യൂട്യൂബ് വീഡിയോ കണ്ടു പഠിച്ചു, നടി രന്യ റാവു സ്വർണ്ണം ഒളിപ്പിച്ചത് അതിവിദഗ്ദ്ധമായി

ന്ത്യൻ സിനിമ ഇൻഡസ്ട്രിയെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു കന്നഡ നടി രന്യ റാവുവിന്റെ സ്വർണ്ണക്കടത്ത് കേസ്. ഈ മാസം ആദ്യം ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും അറസ്റ്റിലായ കന്നഡ നടി രന്യ റാവു, ദുബായിൽ നിന്ന് ബെംഗളൂരുവിലേക്ക് ആദ്യമായി സ്വർണ്ണം കടത്തുകയാണെന്ന വാദമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥരോട് പറഞ്ഞതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. എന്നാൽ യൂട്യൂബ് വീഡിയോകൾ കണ്ടാണ് താൻ സ്വർണ്ണക്കട്ടികൾ എങ്ങനെ ഒളിപ്പിച്ചു കൊണ്ടുവരാമെന്ന് പഠിച്ചത്- എന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരം കൂടി നടി വെളിപ്പെടുത്തിയിട്ടുണ്ട്.

“പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ രണ്ട് പാക്കറ്റുകളിലായിരുന്നു സ്വർണ്ണം. വിമാനത്താവളത്തിലെ വിശ്രമമുറിയിൽ ഞാൻ സ്വർണ്ണക്കട്ടികൾ എന്റെ ശരീരത്തിൽ ഒളിപ്പിച്ചു. കൂടാതെ ധരിച്ച ജീൻസിലും ഷൂസിലും ഞാൻ സ്വർണ്ണം ഒളിപ്പിച്ചു. യൂട്യൂബ് വീഡിയോകളിൽ നിന്നാണ് ഇത് എങ്ങനെ ചെയ്യണമെന്ന് ഞാൻ പഠിച്ചത്,” നടി പറയുന്നു.

Also Read : സുരക്ഷാ ഭീഷണി; ന്യൂയോര്‍ക്കിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

“ഞാൻ ദുബായിൽ നിന്ന് ബെംഗളൂരുവിലേക്ക് സ്വർണ്ണം കടത്തുന്നത് ഇതാദ്യമായിരുന്നു. ഞാൻ മുമ്പ് ഒരിക്കലും ദുബായിൽ നിന്ന് സ്വർണ്ണം കൊണ്ടുവരികയോ വാങ്ങുകയോ ചെയ്തിട്ടില്ല,” ഡിആർഐ ഉദ്യോഗസ്ഥരോട് നേരത്തെ നൽകിയ പ്രസ്താവനകൾക്ക് വിരുദ്ധമായി നടി കൂട്ടിച്ചേർത്തു.

ശരീരത്തിൽ കെട്ടിവച്ച രീതിയിൽ ഏകദേശം 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ നടി പിടിയിലാവുന്നത്.

ദുബായിൽ നിന്നും സ്വർണ്ണം കടത്തിയതിന് പിന്നിലും വലിയ പ്ലാനിംഗ്

ദുബായ് വിമാനത്താവളത്തിൽ നിന്ന് ക്രേപ്പ് ബാൻഡേജുകളും കത്രികകളും വാങ്ങിയ ശേഷം, ഒരു ടോയ്‌ലറ്റിനുള്ളിൽ ചെന്ന് തന്റെ ശരീരത്തിലെ സ്വർണ്ണക്കട്ടികൾ സുരക്ഷിതമാക്കുകയും തുടർന്ന് കടത്തുകയുമായിരുന്നു- രന്യ റാവു വെളിപ്പെടുത്തി.

“മാർച്ച് 1 ന് എനിക്ക് ഒരു വിദേശ ഫോൺ നമ്പറിൽ നിന്ന് ഒരു കോൾ ലഭിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി അജ്ഞാത വിദേശ നമ്പറുകളിൽ നിന്ന് എനിക്ക് കോളുകൾ വന്നുകൊണ്ടിരുന്നു. ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ 3 ലെ ഗേറ്റ് എയിലേക്ക് പോകാൻ എന്നോട് നിർദ്ദേശിച്ചു. ദുബായ് വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണം ശേഖരിച്ച് ബെംഗളൂരുവിൽ എത്തിക്കാൻ എന്നോട് പറഞ്ഞു,” സ്വർണക്കടത്തു സംഘത്തിലെ പ്രധാനിയെ തനിക്ക് അറിയില്ലെന്നും നടി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

Also Read : എയര്‍ ഇന്ത്യ ‘ഇന്ത്യയ്ക്ക് അപമാനമോ’.. 12 ടോയ്ലറ്റുകളില്‍ 11 എണ്ണവും തകരാറില്‍, തിരിച്ചു പറന്ന് വിമാനം

തന്നെ സ്വർണക്കടത്തു കാരിയർ ആക്കിയ വ്യക്തിയുടെ ഐഡന്റിറ്റി പോലും തനിക്ക് അറിയില്ലെന്ന് ആണ് നടി ആവർത്തിച്ച് അവകാശപ്പെട്ടത്.

“ആരാണ് എന്നെ വിളിച്ചതെന്ന് എനിക്ക് പൂർണ്ണമായും ഉറപ്പില്ല. വിളിച്ചയാൾക്ക് ആഫ്രിക്കൻ-അമേരിക്കൻ ശൈലിയിലുള്ള ഒരു ശൈലി ഉണ്ടായിരുന്നു. ആ മനുഷ്യൻ ഏകദേശം 6 അടി ഉയരവും വെളുത്ത നിറമുള്ളവനുമായിരുന്നു,” നടി പറഞ്ഞു. വിവാദമായ നടിയുടെ സ്വർണക്കടത്തു കേസ് രാജ്യത്ത് വലിയ രീതിയിലാണ് പ്രചരിച്ചത്. തുടർ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Share Email
Top