സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ജാക്വിലില്‍ ഫെര്‍ണാണ്ടസിന് വീണ്ടും ഇഡി സമന്‍സ്

സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ജാക്വിലില്‍ ഫെര്‍ണാണ്ടസിന് വീണ്ടും ഇഡി സമന്‍സ്

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇഡി) സമന്‍സ് അയച്ചു. ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് സമ്മാനങ്ങള്‍ വാങ്ങാന്‍ സുകേഷ് ചന്ദ്രശേഖര്‍ അനധികൃത സാമ്പാദ്യം ഉപയോഗിച്ചുവെന്ന് ഇഡി ആരോപിച്ചിരുന്നു.

ബുധനാഴ്ച നടിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ സുകേഷ് ചന്ദ്രശേഖറിന്റെ പങ്കാളിത്തം ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് അറിയാമായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുന്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രൊമോട്ടറായ ശിവിന്ദര്‍ മോഹന്‍ സിങ്ങിന്റെ ഭാര്യ അദിതി സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരെ വഞ്ചിച്ചെന്നാണ് സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണം.

സുകേഷ് 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ നേരത്തേ ഇഡി ചോദ്യം ചെയ്തിരുന്നു. മുന്‍ റാന്‍ബാക്സി പ്രൊമോട്ടര്‍മാരായ മല്‍വിന്ദര്‍ സിംഗ്, ശിവിന്ദര്‍ സിംഗ് എന്നിവരുടെ ഭാര്യമാരുള്‍പ്പെടെയുള്ളവരെയും സുകേഷ് ചന്ദ്രശേഖര്‍ വഞ്ചിച്ചതായി കേസുണ്ട്.

Top