എഡിറ്റര്‍ നിഷാദ് യൂസഫിന്റെ മരണത്തിൽ അനുശോചനമർപ്പിച്ച് നടന്‍ സൂര്യ. കങ്കുവ ടീമിലെ നിശ്ശബ്ദനും പ്രധാനപ്പെട്ടതുമായ വ്യക്തിയായി നിഷാദ് എപ്പോഴും ഓര്‍മ്മിക്കപ്പെടുമെന്ന് സൂര്യ പറഞ്ഞു. സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന കങ്കുവ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ എഡിറ്ററാണ് നിഷാദാണ്.
Also Read: ‘അതിർത്തികൾ നമ്മെ വേർതിരിച്ചേക്കാം; എന്നാൽ ആ സ്നേഹത്തെ തടുക്കാൻ ആർക്കും കഴിയില്ല
കങ്കുവ നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീനും വിയോഗത്തിൽ അനുശോചനം അറിയിച്ചു. ഏറെ ഞെട്ടൽ ഉളവാക്കുന്ന വാർത്തയാണിത്. നിഷാദ് യൂസഫിന്റെ കഴിവും കാഴ്ച്ചപ്പാടുകളും കങ്കുവ ടീമിന് അമൂല്യമായ സമ്പത്തായിരുന്നു എന്നും അദ്ദേഹത്തിന്റെ അഭാവം തങ്ങൾക്ക് തീരാനഷ്ടമാണെന്നും നിർമാതാക്കൾ അറിയിച്ചു.
കൊച്ചി പനമ്പിള്ളിനഗറിലെ ഫ്ലാറ്റിലാണ് നിഷാദ് യൂസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 43 വയസ്സായിരുന്നു. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2022 -ൽ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.