ചിത്രീകരണത്തിനിടെ പ്രാണിയുടെ കടിയേറ്റ നടൻ രാജേഷ് ശർമ്മ ആശുപത്രി വിട്ടു; താരം മുംബൈയിൽ തിരിച്ചെത്തി!

കൊൽക്കത്തയിലെ ധകൂരിയ മണിപ്പാൽ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം മുംബൈയിലെ സ്വന്തം വസതിയിൽ തിരിച്ചെത്തിയിട്ടുണ്ട്

ചിത്രീകരണത്തിനിടെ പ്രാണിയുടെ കടിയേറ്റ നടൻ രാജേഷ് ശർമ്മ ആശുപത്രി വിട്ടു; താരം മുംബൈയിൽ തിരിച്ചെത്തി!
ചിത്രീകരണത്തിനിടെ പ്രാണിയുടെ കടിയേറ്റ നടൻ രാജേഷ് ശർമ്മ ആശുപത്രി വിട്ടു; താരം മുംബൈയിൽ തിരിച്ചെത്തി!

പ്രഭാസ് നായകനാകുന്ന ‘ഫൗജി’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പ്രാണിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പ്രമുഖ നടൻ രാജേഷ് ശർമ്മ ആശുപത്രി വിട്ടു. കൊൽക്കത്തയിലെ ധകൂരിയ മണിപ്പാൽ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം മുംബൈയിലെ സ്വന്തം വസതിയിൽ തിരിച്ചെത്തിയിട്ടുണ്ട്. ഏതാനും ദിവസത്തെ വിശ്രമത്തിന് ശേഷം താരം വീണ്ടും സിനിമയുടെ ചിത്രീകരണത്തിൽ പങ്കാളിയാകും.

ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിലെ ചിത്രീകരണത്തിന് ശേഷം സാങ്കേതിക പ്രവർത്തകരുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് രാജേഷ് ശർമ്മയ്ക്ക് പ്രാണിയുടെ കടിയേറ്റത്. ആദ്യം നിസ്സാരമായി കരുതിയെങ്കിലും കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കടുത്ത പനിയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. കൊൽക്കത്തയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടിയേറ്റതിനെത്തുടർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നത് ചില ആരോഗ്യ സങ്കീർണതകൾ ഉണ്ടാക്കിയെങ്കിലും ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് ബി.എൻ. തിവാരി സ്ഥിരീകരിച്ചു.

Share Email
Top