അഭിനയ മേഖലയിലെ മികവിന് നടന്‍ മോഹന്‍ലാലിന് പുരസ്‌കാരം

അഭിനയ മേഖലയിലെ മികവിന് നടന്‍ മോഹന്‍ലാലിന് പുരസ്‌കാരം
അഭിനയ മേഖലയിലെ മികവിന് നടന്‍ മോഹന്‍ലാലിന് പുരസ്‌കാരം

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടന്‍ മോഹന്‍ലാലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത് പൃഥ്വിരാജ് ചിത്രം എമ്പുരാനാണ്. 2019 ല്‍ ‘ലൂസിഫര്‍’ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

Share Email
Top