CMDRF

ആദര്‍ശത്തിലധിഷ്ഠിതമായ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മാതൃകയായിരുന്ന യെച്ചൂരി; മോഹന്‍ലാല്‍

യെച്ചൂരിയെ അനുശോചിച്ച് മോഹന്‍ലാല്‍

ആദര്‍ശത്തിലധിഷ്ഠിതമായ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മാതൃകയായിരുന്ന യെച്ചൂരി; മോഹന്‍ലാല്‍
ആദര്‍ശത്തിലധിഷ്ഠിതമായ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മാതൃകയായിരുന്ന യെച്ചൂരി; മോഹന്‍ലാല്‍

കൊച്ചി: സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ മോഹന്‍ലാല്‍. ആദര്‍ശത്തിലധിഷ്ഠിതമായ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മാതൃകയായിരുന്ന നേതാവാണ് യെച്ചൂരി എന്നും ആ മഹത് വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.

‘ആദര്‍ശത്തിലധിഷ്ഠിതമായ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മാതൃകയായിരുന്ന ദേശീയ നേതാവ് കോമ്രേഡ് സീതാറാം യെച്ചൂരി നമ്മോട് വിടപറഞ്ഞു. കര്‍മ്മധീരതയും ഊര്‍ജ്ജസ്വലതയും കൈമുതലാക്കി ജനഹൃദയങ്ങളില്‍ സ്ഥാനം നേടുകയും, രാജ്യസഭാ അംഗം, സി പി എം ദേശീയ ജനറല്‍ സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികള്‍ അലങ്കരിക്കുകയും ചെയ്ത ആ മഹത് വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികള്‍’, എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.

Top