സോഷ്യൽ മീഡിയ വഴി പരിചയം, പിന്നാലെ ലക്ഷങ്ങളുടെ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ യുവതിക്കെതിരെ കേസ്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആകെ 20,81,450 രൂപയാണ് യുവതി തട്ടിയെടുത്തതെന്ന് പരാതിയിൽ പറയുന്നു

സോഷ്യൽ മീഡിയ വഴി പരിചയം, പിന്നാലെ ലക്ഷങ്ങളുടെ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ യുവതിക്കെതിരെ കേസ്
സോഷ്യൽ മീഡിയ വഴി പരിചയം, പിന്നാലെ ലക്ഷങ്ങളുടെ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ യുവതിക്കെതിരെ കേസ്

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി യുവാവിൽ നിന്ന് 20.81 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച്.എം. ഹൈമയ്ക്കെതിരെയാണ് കേസെടുത്തത്. കക്കോടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് സൗഹൃദത്തിലാവുകയും, യുവാവിനെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതി പല ഘട്ടങ്ങളിലായി പണം കൈപ്പറ്റുകയുമായിരുന്നു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആകെ 20,81,450 രൂപയാണ് യുവതി തട്ടിയെടുത്തതെന്ന് പരാതിയിൽ പറയുന്നു. ഇതിനിടെ യുവതി മുൻപ് വിവാഹിതയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. വിവാഹ വാഗ്ദാനം വിശ്വസിച്ച് വൻ തുക കൈമാറിയ യുവാവ് പിന്നീട് തട്ടിപ്പ് തിരിച്ചറിഞ്ഞതോടെയാണ് പോലീസിനെ സമീപിച്ചത്. യുവാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ്, ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Share Email
Top