കാസർഗോഡ്: പനത്തടി പാറക്കടവിൽ മകൾക്കും ബന്ധുവിനും നേരെ ആസിഡാക്രമണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. കർണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജ് ആണ് സംഭവത്തിൽ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. അതേസമയം പാറക്കടവിലെ വീട്ടിൽ നിന്നാണ് രാജപുരം പൊലീസ് പിടികൂടിയത്. അസുഖബാധിതനായി ഒറ്റയ്ക്ക് കഴിയുന്നയാളുടെ വീട്ടിൽ ഒളിച്ചു കഴിയവേയാണ് ഇയാൾ പിടിയിലായത്. 17 വയസുള്ള മകളുടേയും ബന്ധുവായ 10 വയസുകാരിയുടേയും ദേഹത്താണ് ഇയാൾ ആസിഡ് ഒഴിച്ചത്.
കാസർഗോഡ് മകൾക്കും ബന്ധുവിനും നേരെ ആസിഡാക്രമണം നടത്തിയ പ്രതി പിടിയിൽ
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്






