കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; നാലുപേര്‍ക്ക് പരിക്ക്

കാറിലുണ്ടായിരുന്ന പട്ടക്കടവ് സ്വദേശികളായ നാലുപേർക്കാണ് പരിക്കേറ്റത്

കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; നാലുപേര്‍ക്ക് പരിക്ക്
കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; നാലുപേര്‍ക്ക് പരിക്ക്

മലപ്പുറം: വേങ്ങരയിൽ കാർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ വേങ്ങര കല്ലെങ്ങൽ പടിയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മലക്കം മറിയുകയായിരുന്നു.

കാറിലുണ്ടായിരുന്ന പട്ടക്കടവ് സ്വദേശികളായ നാലുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

Share Email
Top