മുംബൈയിൽ വാഹനാപകടം; ഏഴുപേർ മരിച്ചു

സംഭവത്തിൽ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

മുംബൈയിൽ വാഹനാപകടം; ഏഴുപേർ മരിച്ചു
മുംബൈയിൽ വാഹനാപകടം; ഏഴുപേർ മരിച്ചു

മുംബൈ: കുർളയിൽ നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാർക്ക് വേണ്ടിയുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറി ഏഴുപേർക്ക് ദാരുണാന്ത്യം. 25 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. തിങ്കളാഴ്ച രാത്രി കുർളയിലെ ബിഎംസിഎൽ വാർഡിന് സമീപമായിരുന്നു സംഭവം.

അപകടം സംഭവിച്ചതിനു കാരണം ബ്രേക്ക് തകരാറായതാണോ മറ്റെന്തെങ്കിലും പ്രശ്നമാണോ എന്നതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുർള റെയിൽവേ സ്റ്റേഷനിൽ നിന്ന് അന്ധേരിയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Share Email
Top