മലപ്പുറം: പൊന്നാനിയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി അപകടം. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പൊന്നാനി എ വി ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
അതേസമയം, പനയമ്പാടം അപകടത്തിൽ മരിച്ച കുട്ടികൾക്ക് നാട് യാത്രാമൊഴിയേകി. അന്ത്യയാത്രയിലും അവർ നാലുപേരും ഒരുമിച്ച് മടങ്ങി. തുപ്പനാട് ജുമാ മസ്ജിദിൽ റിദയെയും, നിദയെയും, ആയിഷയെയും, ഷെറിനെയും, ഒരുമിച്ച് ഖബറടക്കി.
Also Read: തീരാനോവായി നാലുപേരും; അന്ത്യയാത്രയിലും ഒരുമിച്ച്
പരീക്ഷയെഴുതി സ്‌കൂളിൽനിന്ന് വീട്ടിലേക്ക് നടന്നുപോവുമ്പോൾ ലോറി ദേഹത്തേക്കു മറിഞ്ഞാണ് കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ പി എ ഇർഫാന ഷെറിൻ (13), റിദ ഫാത്തിമ (13), നിദ ഫാത്തിമ (13), എ.എസ്.ആയിഷ (13) എന്നിവർ മരിച്ചത്.