രാജസ്ഥാനിൽ പരിശീലനത്തിനിടെ ടാങ്കിൽ വെടിമരുന്ന് കയറ്റുക്കയായിരുന്ന 2 സൈനികർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിമരുന്ന് കയറ്റുന്നതിനിടെ ചാർജർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനൻ്റ് കേണൽ അമിതാഭ് ശർമ പറഞ്ഞു.
മൂന്ന് സൈനികർ ടാങ്കിൽ പരിശീലനം നടത്തുന്നതിനിടെയാണ് അപകടം. സ്ഫോടനത്തിൽ സൈനികർ അശുതോഷ് മിശ്രയും ജിതേന്ദ്രയുമാണ് മരിച്ചത്. പരിക്കേറ്റ സൈനികനെ ചണ്ഡീഗഡിലേക്ക് കൊണ്ടുപോയി. മിശ്ര ഉത്തർപ്രദേശിലെ ഡിയോറിയയിൽ നിന്നും, ജിതേന്ദ്ര രാജസ്ഥാനിലെ ദൗസയിൽ നിന്നുള്ളവരുമാണ്. ഇരുവരുടെയും മൃതദേഹങ്ങൾ സൂറത്ത്ഗഡ് സൈനിക സ്റ്റേഷനിലേക്ക് കൊണ്ടുപോയി.