കർണാടകയിൽ വിനോദയാത്രയ്ക്കിടെ അപകടം; ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ടു, രണ്ട് സ്ത്രീകൾ മരിച്ചു

പെട്ടെന്ന് വെള്ളത്തിന്റെ ഒഴുക്ക് കൂടിയപ്പോഴാണ് ഏഴ് പേർ ഒഴുക്കിൽപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു

കർണാടകയിൽ വിനോദയാത്രയ്ക്കിടെ അപകടം; ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ടു, രണ്ട് സ്ത്രീകൾ മരിച്ചു
കർണാടകയിൽ വിനോദയാത്രയ്ക്കിടെ അപകടം; ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ടു, രണ്ട് സ്ത്രീകൾ മരിച്ചു

തുമകുരു: കർണാടകയിൽ വിനോദയാത്രയ്ക്കിടെ ഒരു കുടുംബത്തിലെ ഏഴ് പേർ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. തുമകുരു ജില്ലയിലെ മാർക്കോനഹള്ളി ഡാമിലാണ് അപകടം നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം 15 പേരാണ് വിനോദയാത്രയ്ക്കായി ഡാമിലെത്തിയത്.

അപകടത്തിൽപ്പെട്ടവരിൽ ഒരാളായ നവാസിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഒഴുക്കിൽപ്പെട്ട മറ്റ് നാലുപേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് സൂപ്രണ്ട് അശോക് കെ.വി. അറിയിച്ചു. പെട്ടെന്ന് വെള്ളത്തിന്റെ ഒഴുക്ക് കൂടിയപ്പോഴാണ് ഏഴ് പേർ ഒഴുക്കിൽപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. മരിച്ച രണ്ട് സ്ത്രീകൾക്കും രണ്ട് കുട്ടികൾക്കുമായുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്. അപകടം നടന്നയുടൻ തന്നെ പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

Share Email
Top