സാംസങ് ഗാലക്സി സ്സെഡ് ഫോൾഡ് 7, ഗാലക്‌സി സ്സെഡ് ഫ്ലിപ്പ് 7 എന്നിവ അടുത്ത ആഴ്ച്ച പുറത്തിറങ്ങും. ഈ ഹാൻഡ്‌സെറ്റുകളുടെ സ്പെസിഫിക്കേഷനുകൾ, സവിശേഷതകൾ, വില എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
വരാനിരിക്കുന്ന ഈ സാംസങ് സ്‍മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന ആക്‌സസറികളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗാലക്സി അൺപാക്‌ഡ് ഇവന്‍റിൽ അനാച്ഛാദനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന സാംസങ് ഗാലക്സി സ്സെഡ് ഫോൾഡ് 7-ന്‍റെ മൂന്നുതരം കെയ്‌സുകളുടെ ചിത്രങ്ങൾ ആൻഡ്രോയ്‌ഡ് ഹെഡ്‌ലൈൻസ് പുറത്തുവിട്ടിരുന്നു.
കമ്പനി കാർബൺ ഷീൽഡ് കെയ്‌സ്, ക്ലിയർ കെയ്‌സ്, സിലിക്കൺ കെയ്‌സ് എന്നിവ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്ലിയർ കെയ്‌സിൽ ഫോൾഡ് എന്ന വാക്ക് എംബോസ് ചെയ്ത ഒരു ഗ്രിപ്പ് സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ഈ കേസിൽ ഫോണിന്‍റെ പിൻഭാഗം മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. അതേസമയം, പുതിയ കാർബൺ ഷീൽഡ് കേസിൽ കവർ ഡിസ്പ്ലേ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ചെറിയ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.