അഭിറാം വധക്കേസ്! കൊലപാതകം നടക്കുമ്പോൾ ഫോൺ വീട്ടിൽ, ടവർ ലൊക്കേഷനിൽ നാടകം കളിച്ചു; ഫോണിനായി തിരച്ചിൽ

ഉമറിന്റെ കാമുകിയായ ഐശ്വര്യയും ഈ ഗൂഢാലോചനയ്ക്ക് കൂട്ടുനിന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ

അഭിറാം വധക്കേസ്! കൊലപാതകം നടക്കുമ്പോൾ ഫോൺ വീട്ടിൽ, ടവർ ലൊക്കേഷനിൽ നാടകം കളിച്ചു; ഫോണിനായി തിരച്ചിൽ
അഭിറാം വധക്കേസ്! കൊലപാതകം നടക്കുമ്പോൾ ഫോൺ വീട്ടിൽ, ടവർ ലൊക്കേഷനിൽ നാടകം കളിച്ചു; ഫോണിനായി തിരച്ചിൽ

തിരുവനന്തപുരം: പാങ്ങാപ്പാറ അഭിറാമിന്റെ വധക്കേസിൽ അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ ആസൂത്രിത ശ്രമങ്ങൾ നടത്തിയതായി പോലീസ്. കൊലപാതകം നടക്കുന്ന സമയത്ത് കൃത്യസ്ഥലത്ത് തങ്ങളുടെ സാന്നിധ്യമില്ലെന്ന് വരുത്തിത്തീർക്കാനും ടവർ ലൊക്കേഷൻ തെളിവാകാതിരിക്കാനും പ്രതികളിൽ പ്രധാനിയായ ഉമർ മൊബൈൽ ഫോൺ വീട്ടിൽ വെച്ചാണ് കുറ്റകൃത്യത്തിന് പോയത്. സംഭവം നടക്കുന്ന സമയം മുഴുവൻ ഫോണിൽ കോൾ തുടരുകയും താൻ വീട്ടിൽ തന്നെയുണ്ടായിരുന്നുവെന്ന് വ്യാജ തെളിവുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു.

ഉമറിന്റെ കാമുകിയായ ഐശ്വര്യയും ഈ ഗൂഢാലോചനയ്ക്ക് കൂട്ടുനിന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തെക്കുറിച്ച് ഐശ്വര്യയ്ക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നു. അതേസമയം, കൊല്ലപ്പെട്ട അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമായ സന്ദേശങ്ങൾ വീണ്ടെടുക്കാൻ സൈബർ സെൽ ശ്രമം തുടരുകയാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ട് അഭിറാം മറ്റൊരു പെൺസുഹൃത്തുമായി പങ്കുവെച്ചിരുന്നതായി വ്യക്തമായതിനെ തുടർന്ന് ഈ പെൺകുട്ടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. ഫോൺ തോട്ടിലേക്ക് വലിച്ചെറിഞ്ഞു എന്ന പ്രതികളുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. സ്‌കൂബാ ഡൈവർമാരെ ഇറക്കി തെരച്ചിൽ നടത്തിയിട്ടും ഫോൺ കണ്ടെത്താനായിരുന്നില്ല.

Also Read: വഴി ചോദിക്കാനെന്ന വ്യാജേനയെത്തി സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ

കേസിൽ ഇരട്ടക്കൊലപാതകത്തിനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് പോലീസിന്റെ നിഗമനം. കൂടെയുള്ള രണ്ടാമത്തെ ആളെക്കൂടി സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്താൻ കഴിയാത്തതിലുള്ള ആക്രോശമാണ് അഭിറാമിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. സംഭവദിവസം അഭിറാം വീട്ടിൽ നിന്നിറങ്ങി നടന്നുപോകുന്നതിന്റെ നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. 16 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്. നിലവിൽ മൂന്ന് പേരാണ് അറസ്റ്റിലായിട്ടുള്ളത്.

Share Email
Top